Football

പ്രീസീസണ്‍; റയലിനും ബാഴ്‌സയ്ക്കും സമനില; ഡെംബലേയ്ക്ക് ഡബിള്‍

യുവന്റസിനായി മോയിസ് കീനും ഇരട്ട ഗോള്‍ നേടി(39, 51).

പ്രീസീസണ്‍; റയലിനും ബാഴ്‌സയ്ക്കും സമനില; ഡെംബലേയ്ക്ക് ഡബിള്‍
X


ലോസ്ആഞ്ചലസ്: പ്രീസീസണ്‍ മല്‍സരങ്ങളില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും സമനില. ക്ലബ്ബ് അമേരിക്കയാണ് റയല്‍ മാഡ്രിഡിനെ 2-2ന് പിടിച്ചുകെട്ടിയത്. കരീം ബെന്‍സിമ(22), ഏഡന്‍ ഹസാര്‍ഡ്(22) എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍. ആദ്യ മല്‍സരത്തില്‍ റയല്‍ ബാഴ്‌സയോട് പരാജയപ്പെട്ടിരുന്നു.


ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ബാഴ്‌സയെ യുവന്റസ് സമനിലയില്‍ കുരുക്കി(2-2). ബാഴ്‌സയ്ക്കായി ഉസ്മാനെ ഡെംബലെ ഇരട്ട ഗോള്‍ നേടി(34, 40). യുവന്റസിനായി മോയിസ് കീനും ഇരട്ട ഗോള്‍ നേടി(39, 51).യുവന്റസിന്റെ അടുത്ത മല്‍സരം റയലിനെതിരേയാണ്. ബാഴ്‌സ അടുത്ത മല്‍സരത്തില്‍ റെഡ് ബുള്‍സുമായി ഏറ്റുമുട്ടും.




Next Story

RELATED STORIES

Share it