Sub Lead

വേങ്ങരയില്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയത് സിപിഎം: കെ എം ഷാജി

വേങ്ങരയില്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയത് സിപിഎം: കെ എം ഷാജി
X

മലപ്പുറം: എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയത് സിപിഎമ്മാണെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ എം ഷാജി. വേങ്ങരയില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിയെ വരെ എല്‍ഡിഎഫ് വാങ്ങി. എ കെ ബാലന്‍ വേങ്ങരയില്‍ എസ്ഡിപിഐക്കെതിരെ സംസാരിക്കുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജിയുടെ പ്രതികരണം.

'യുഡിഎഫിന്റെ ഒരു ആവശ്യം എന്ന നിലക്ക് സ്ഥാനാര്‍ഥിയായ ആളാണ് ഞാന്‍. അവര്‍ ഇഷ്ടത്തോടെ സ്ഥാനാര്‍ഥിയാക്കിയ ആളാണ്. എസ്ഡിപിഐയെയും സ്ഥാനാര്‍ഥിയെയും വേങ്ങരയില്‍ സിപിഎം ദത്തെടുത്തതാണ്' ഷാജി പറഞ്ഞു.

4599 ജാതി-മതങ്ങളുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മതമാണ് പ്രശ്‌നം. ഇഹാസാന്‍ ജാഫ്രി കൊല്ലപ്പെടുന്നത്, ബാബരി മസ്ജിദ് പൊളിക്കുന്നത് മുതല്‍ ഇന്ത്യയിലെ എല്ലാ കലാപങ്ങളുടേയും 99 ശതമാനവും മതങ്ങളുടെ പേരില്‍ നടക്കുന്നതാണ്. അത്‌കൊണ്ട് മതം ഒരു പ്രശ്‌നമാണ് ഈ രാജ്യത്ത്. അതിനെ വേണ്ട വിതം കൈകാര്യം ചെയ്യുക എന്നുള്ളതും വലിയ ഇഷ്യൂ ആണ്. മതമല്ല പ്രശ്‌നം എന്ന് പറയുന്നവരോട് ഇന്ത്യ ഒറ്റക്കെട്ടായി പറയുന്നത് മതമാണ് പ്രശ്‌നം എന്നാണ്. എസ്എഫ്‌ഐക്കാരന്‍ കാംപസുകളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടുന്ന ഇടത്ത് നടത്തിയ പ്രസ്താവനയാണ് വളച്ചൊടിച്ചതെന്നും കെ എം ഷാജി പറഞ്ഞു.

Next Story

RELATED STORIES

Share it