Football

സ്പാനിഷ് ലീഗില്‍ ജയം തുടര്‍ന്ന് റയല്‍; നാല് പോയിന്റിന്റെ ലീഡുമായി ഒന്നില്‍

സ്പാനിഷ് ലീഗില്‍ ജയം തുടര്‍ന്ന് റയല്‍; നാല് പോയിന്റിന്റെ ലീഡുമായി ഒന്നില്‍
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ജയം തുടര്‍ന്ന് റയല്‍ മാഡ്രിഡ്. ഗെറ്റാഫയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഒന്നാം സ്ഥാനത്തെ ലീഡ് റയല്‍ ഉയര്‍ത്തിയത്. ജയത്തോടെ ബാഴ്സയേക്കാള്‍ നാല് പോയിന്റിന്റെ ലീഡ് റയലിന് ലഭിച്ചു. പെനാല്‍റ്റിയിലൂടെ റാമോസ് ആണ് 79ാം മിനിറ്റില്‍ റയലിന് ജയമൊരുക്കിയത്. ഇനിയുള്ള അഞ്ച് മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ ജയം കണ്ടാല്‍ സിദാന്റെ ടീമിന് ലാ ലിഗാ കിരീടം ഉയര്‍ത്താം. മറ്റ് മല്‍സരങ്ങളില്‍ ഒസാസുന ഐബറിന് എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. റയല്‍ സോസിഡാഡ് 2-1ന് എസ്പാനിയോളിനെ തോല്‍പ്പിച്ചു. ഇറ്റാലിയന്‍ സീരി എയില്‍ നപ്പോളിയെ അറ്റ്ലാന്റ 2-0ത്തിന് തോല്‍പ്പിച്ചു. ഇതേ സ്‌കോറിന് ഉഡീനീസ് റോമയെ തോല്‍പ്പിച്ചു


Next Story

RELATED STORIES

Share it