Football

മാര്‍സെലോയ്ക്കും മൊഡ്രിച്ചിനും കൊവിഡ്

ഇരു താരങ്ങള്‍ക്കും ജനുവരിയില്‍ മാത്രമേ ടീമിനൊപ്പം ചേരാന്‍ കഴിയൂ.

മാര്‍സെലോയ്ക്കും മൊഡ്രിച്ചിനും കൊവിഡ്
X

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരങ്ങളായ ലൂക്കാ മൊഡ്രിച്ചിനും മാര്‍സെലോയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.എന്നാല്‍ താരങ്ങളുടെ രോഗവിവരങ്ങള്‍ ക്ലബ്ബ് പുറത്ത് വിട്ടിട്ടില്ല.ഇരുവരും ഐസുലേഷനില്‍ പ്രവേശിച്ചു. രണ്ട് ദിവസം മുമ്പ് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മല്‍സരത്തില്‍ ക്രൊയേഷ്യന്‍ താരമായ മൊഡിച്ച് മുഴുവന്‍ സമയവും കളിച്ചിരുന്നു. ബ്രസീലിന്റെ മാര്‍സലോ പകരക്കാരനായാണ് ഇറങ്ങിയത്. റയലിന്റെ അടുത്ത മല്‍സരം ഞായറാഴ്ച കാഡിസിനെതിരേയാണ്.22ന് നടക്കുന്ന രണ്ടാം മല്‍സരം അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരേയാണ്. ഇരു താരങ്ങള്‍ക്കും ജനുവരിയില്‍ മാത്രമേ ടീമിനൊപ്പം ചേരാന്‍ കഴിയൂ.




Next Story

RELATED STORIES

Share it