Football

റയല്‍ മാഡ്രിഡ് സ്‌ക്വാഡിലും കൊവിഡ് വ്യാപനം; റൊഡ്രിഗോയ്ക്കും അസെന്‍സിയോക്കും സ്ഥിരീകരിച്ചു

വലന്‍സിയ ടീമിലെ നാല് താരങ്ങള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

റയല്‍ മാഡ്രിഡ് സ്‌ക്വാഡിലും കൊവിഡ് വ്യാപനം; റൊഡ്രിഗോയ്ക്കും അസെന്‍സിയോക്കും സ്ഥിരീകരിച്ചു
X

മാഡ്രിഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് പിറകെ സ്പാനിഷ് ലീഗിലും കൊവിഡ് വ്യാപിക്കുന്നു. ലാ ലിഗയിലെ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന്റെ നാല് സൂപ്പര്‍ താരങ്ങള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഗെരത് ബെയ്ല്‍, മാര്‍ക്കോ അസെന്‍സിയോ, ആന്‍ഡ്രി ലുനിന്‍, റൊഡ്രിഗോ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സീനിയര്‍ താരങ്ങളായ മാര്‍സലെ, ലൂക്കാ മൊഡ്രിച്ച് എന്നിവര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.ഇതോടെ ഞായറാഴ്ച കാഡിസിനെതിരേ നടക്കുന്ന മല്‍സരത്തില്‍ ആറ് പ്രമുഖ താരങ്ങളും കളിക്കില്ല. വലന്‍സിയ ടീമിലെ നാല് താരങ്ങള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.




Next Story

RELATED STORIES

Share it