Football

ലാ ലിഗ; മാഡ്രിഡ് ടീമുകള്‍ക്ക് ജയം; ബാഴ്‌സ ഇന്ന് ഇറങ്ങും

മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ (71) ഇന്ന് വലന്‍സിയയെ നേരിടും.

ലാ ലിഗ; മാഡ്രിഡ് ടീമുകള്‍ക്ക് ജയം; ബാഴ്‌സ ഇന്ന്  ഇറങ്ങും
X


മാഡ്രിഡ്: സ്പാനിഷ് ലീഗിലെ 34ാം റൗണ്ട് മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡിനും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം. എല്‍ഷെയെ ഒരു ഗോളിന് തോല്‍പ്പിച്ച് അത്‌ലറ്റിക്കോ കിരീടനേട്ടത്തിലേക്ക് ഒരു പടി കൂടി കയറി. ലോറന്റെയാണ് അത്‌ലറ്റിക്കോയുടെ ഗോള്‍ നേടിയത്. ഇതോടെ അത്‌ലറ്റിക്കോയ്ക്ക് ഒന്നാം സ്ഥാനത്ത് 76 പോയിന്റാണുള്ളത്. ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തെ ലീഡ് ഉയര്‍ത്തിയത്.ജയത്തോടെ റയലിന് 74 പോയിന്റായി.രണ്ടാം പകുതിയില്‍ മിലിറ്റോ, കാസിമറോ എന്നിവരാണ് റയലിനായി വലകുലിക്കയത്. ഇസ്‌കോ, ബെന്‍സിമ എന്നിവരാണ് അസിസ്റ്റ് ഒരുക്കിയത്.


മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ (71) ഇന്ന് 14ാം സ്ഥാനത്തുള്ള വലന്‍സിയയെ നേരിടും. ഇന്ന് അര്‍ദ്ധരാത്രിയാണ് മല്‍സരം. കിരീട ലക്ഷ്യം വയ്ക്കുന്ന കറ്റാലന്‍സിനും ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് ജയിച്ച് റയലിനൊപ്പമെത്താനാവും ബാഴ്‌സയുടെ ലക്ഷ്യം.




Next Story

RELATED STORIES

Share it