Football

ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് മാള്‍ഡോവന്‍ ക്ലബ്ബ്

ശക്തര്‍ ഡൊണറ്റസ്‌ക്ക് ഇന്റര്‍മിലാനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് മാള്‍ഡോവന്‍ ക്ലബ്ബ്
X


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍് റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് മാള്‍ഡോവന്‍ ക്ലബ്ബ് ഷെറിഫ് തിരാസ്‌പോള്‍. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ 2-1നാണ് റയലിന്റെ തോല്‍വി.ആദ്യ മല്‍സരത്തില്‍ ഉക്രെയന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റ്‌സക്കിനെയും ഷെറിഫ് തോല്‍പ്പിച്ചിരുന്നു. 25ാം മിനിറ്റിലാണ് ചാംപ്യന്‍സ് ലീഗിലെ പുതുമുഖക്കാര്‍ ലീഡെടുത്തത്. യാക്ക്ഷിബോവിലൂടെയായിരുന്നു ഗോള്‍. തുടര്‍ന്ന് ആശ്വാസ ഗോള്‍ നേടാന്‍ റയലിന് ഒരു പെനാല്‍റ്റി വേണ്ടി വന്നു. ബെന്‍സിമയാണ് (65) റയലിനായി വലകുലിക്കിയത്. എന്നാല്‍ 89ാം മിനിറ്റില്‍ ഥില്ലിലൂടെ ക്ലബ്ബ് റയലിനെ ഞെട്ടിച്ച് ജയം കരസ്ഥമാക്കി.


ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ശക്തര്‍ ഡൊണറ്റസ്‌ക്ക് ഇന്റര്‍മിലാനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.




Next Story

RELATED STORIES

Share it