Football

ചാംപ്യന്‍സ് ലീഗ്; പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വമ്പന്‍മാര്‍ ഇന്നിറങ്ങും

സോണി ടെന്‍2 എച്ച് ഡി, സോണി 6 എന്നിവയില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.

ചാംപ്യന്‍സ് ലീഗ്; പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വമ്പന്‍മാര്‍ ഇന്നിറങ്ങും
X

സ്റ്റാംഫോഡ് ബ്രിഡ്ജ്: ചാംപ്യന്‍സ് ലീഗിന്റെ അഞ്ചാം റൗണ്ട് മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും. ഇന്ന് ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് പ്രമുഖ ടീമുകള്‍ ഇറങ്ങുന്നത്. ഗ്രൂപ്പ് ഇയില്‍ ചെല്‍സി എഫ് സി റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെ നേരിടും. ഇരുടീമും ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു.ഇന്ത്യന്‍ രാത്രി 10.15നാണ് മല്‍സരം. ഇതേ ഗ്രൂപ്പില്‍ എസി മിലാന്‍ ഡൈനാമോ സെഗറിബിനെ നേരിടും. ഇരുവരും മൂന്നും നാലും സ്ഥാനങ്ങളിലാണുള്ളത്.


ഗ്രൂപ്പ് എഫില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച റയല്‍ മാഡ്രിഡ് ആര്‍ ബി ലെപ്‌സിഗിനെ നേരിടും.ലെപ്‌സിഗ് ലീഗില്‍ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പ് ജിയില്‍ പ്രീക്വാര്‍ട്ടറില്‍ കയറിയ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുള്ള ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ നേരിടും. ഗ്രൂപ്പ് എച്ചില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച പിഎസ്ജി അവസാന സ്ഥാനത്തുള്ള മക്കാബി ഹൈയഫയെ നേരിടും. ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബെന്‍ഫിക്ക യുവന്റസിനെ നേരിടും. മല്‍സരങ്ങളെല്ലാം രാത്രി 12.30ന് നടക്കും. സോണി ടെന്‍2 എച്ച് ഡി, സോണി 6 എന്നിവയില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.




Next Story

RELATED STORIES

Share it