Football

റാള്‍ഫ് റാഗ്നിക്ക് യുഗത്തിന് മികച്ച തുടക്കം; യുനൈറ്റഡിന് ജയം

77ാം മിനിറ്റില്‍ ഫ്രഡ് ആണ് ചെകുത്താന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്.

റാള്‍ഫ് റാഗ്നിക്ക് യുഗത്തിന് മികച്ച തുടക്കം; യുനൈറ്റഡിന് ജയം
X


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റാള്‍ഫ് റാഗ്നിക്ക് യുഗത്തിന് മികച്ച തുടക്കം. റാഗ്നിക്ക് യുനൈറ്റഡ് കോച്ചായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ടീം പരാജയപ്പെടുത്തിയത്. 77ാം മിനിറ്റില്‍ ഫ്രഡ് ആണ് ചെകുത്താന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്.ഗ്രീന്‍വുഡാണ് ഗോളിന് വഴിയൊരുക്കിയത്. ജയത്തോടെ യുനൈറ്റഡ് ആറാം സ്ഥാനത്തേക്ക് കുതിച്ചു. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം നോര്‍വിച്ചിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.തുടക്കം മുതലെ മികച്ച നീക്കങ്ങള്‍ നടത്താന്‍ യുനൈറ്റഡിനായി. ആദ്യ പകുതിയില്‍ മല്‍സരത്തിന്റെ മുഴുവന്‍ നിയന്ത്രണവും യുനൈറ്റഡിനായിരുന്നു.മികച്ച അവസരങ്ങളും അവര്‍ ഒരുക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ യുനൈറ്റഡ് പിറകോട്ടടിച്ചെങ്കിലും ഫ്രെഡിന്റെ മികച്ച ഗോളോടെ യുനൈറ്റഡ് മല്‍സരം വരുതിയിലാക്കി.




Next Story

RELATED STORIES

Share it