Football

ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് ജയം; ഇറ്റലിയില്‍ എസി മിലാന്‍ വീണ്ടും ഒന്നില്‍

യുവന്റ്‌സ് നാലാം സ്ഥാനത്ത് നിലയുറപ്പിച്ചു.

ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് ജയം; ഇറ്റലിയില്‍ എസി മിലാന്‍ വീണ്ടും ഒന്നില്‍
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് മയ്യോര്‍ക്കയ്‌ക്കെതിരേ 2-1ന്റെ ജയമാണ് ബാഴ്‌സ നേടിയത്. ജയത്തോടെ അവര്‍ രണ്ടാം സ്ഥാനത്തെത്തി. മെംഫിസ് ഡിപ്പേ, ബുസ്‌കറ്റ്‌സ് എന്നിവരാണ് കറ്റാലന്‍സിന്റെ സ്‌കോറര്‍മാര്‍.


ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന്‍ ഫിയൊറന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വീണ്ടും ഒന്നാം സ്ഥാനത്തെത്തി.രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍മിലാനേക്കാള്‍ രണ്ട് പോയിന്റിന്റെ ലീഡാണ് എസി മിലാനുള്ളത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ വെനേസിയയെ 2-1ന് പരാജയപ്പെടുത്തി യുവന്റ്‌സ് നാലാം സ്ഥാനത്ത് നിലയുറപ്പിച്ചു.




Next Story

RELATED STORIES

Share it