Football

ലോകകപ്പ്; ഖത്തറില്‍ ആദ്യ ജയം ഇക്വഡോറിന്; എന്നെര്‍ വലന്‍സിയക്ക് ഡബിള്‍

16ാം മിനിറ്റിലും 31ാം മിനിറ്റിലും ആണ് വലന്‍സിയ സ്‌കോര്‍ ചെയ്തത്.

ലോകകപ്പ്; ഖത്തറില്‍ ആദ്യ ജയം ഇക്വഡോറിന്; എന്നെര്‍ വലന്‍സിയക്ക് ഡബിള്‍
X

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആദ്യ മല്‍സരത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ഇക്വഡോറിന് ജയം. ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇക്വഡോര്‍ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയയാണ് ഇക്വഡോറിനായി സ്‌കോര്‍ ചെയ്തത്. 16ാം മിനിറ്റിലും 31ാം മിനിറ്റിലും ആണ് വലന്‍സിയ സ്‌കോര്‍ ചെയ്തത്. തുടക്കം മുതലേ ഇക്വഡോര്‍ ആക്രമിച്ച് കളിച്ചിരുന്നു. നിരവധി അവസരങ്ങള്‍ ടീം സൃഷ്ടിച്ചു. ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു.


ഗോള്‍ മുഖത്തെത്തിയ വലന്‍സിയയെ ഖത്തര്‍ ഗോള്‍ കീപ്പര്‍ സാദ് അല്‍ഷീബ് വീഴ്ത്തുകയായിരുന്നു. പെനാല്‍റ്റി ക്യാപ്റ്റന്‍ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. 31ാം മിനിറ്റില്‍ എയ്ഞ്ചലോ പ്രസിയാഡോ നല്‍കിയ ക്രോസ് ഹെഡറിലൂടെ വലന്‍സിയ ഗോളാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഖത്തര്‍ തിരിച്ചുവരവ് നടത്തിയെങ്കിലും ഇക്വഡോര്‍ പ്രതിരോധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇഞ്ചുറി ടൈമില്‍ ആശ്വാസ ഗോളിനായി ശ്രമിച്ചെങ്കിലും ഖത്തറിന്റെ സൂപ്പര്‍ താരം അല്‍മോസ് അലിക്ക് ലക്ഷ്യം തെറ്റുകയായിരുന്നു.





Next Story

RELATED STORIES

Share it