Football

നെയ്മറിന്റെ ശസ്ത്രക്രിയ വിജയകരം

ലയണല്‍ മെസ്സിയും ഈ സീസണോടെ ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ട്.

നെയ്മറിന്റെ ശസ്ത്രക്രിയ വിജയകരം
X


ദോഹ: പിഎസ്ജിയുടെ ബ്രസലീയിന്‍ സൂപ്പര്‍ താരം നെയ്മറുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഖത്തറിലെ ആസ്‌പെറ്റര്‍ ആശുപത്രിയിലാണ് താരത്തിന്റെ കണങ്കാലിന് ശസ്ത്രക്രിയ നടത്തിയത്. നാല് മാസമാണ് താരത്തിന് വിശ്രമം വേണ്ടത്. തിരിച്ച് താരം പിഎസ്ജിയിലെത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പിഎസ്ജി നെയ്‌റെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ്. എന്നാല്‍ കോച്ച് ഗ്ലാറ്റിയറിന് നെയ്മറെ ടീമില്‍ നിലനിര്‍ത്താനാണ് തീരുമാനം. പിഎസ്ജിക്ക് വേണ്ടി മാനസികമായി ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് നെയ്മറെന്ന് കോച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചാംപ്യന്‍സ് ലീഗിലെ പുറത്താവലോടെ പിഎസ്ജി സ്്ക്വാഡില്‍ വന്‍ അഴിച്ചുപണിയാണ് നടക്കാനിരിക്കുന്നത്. ലയണല്‍ മെസ്സിയും ഈ സീസണോടെ ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ട്.




Next Story

RELATED STORIES

Share it