Football

നെയ്മറിന് ഗുരുതര പരിക്ക്; സീസണ്‍ നഷ്ടമായേക്കും

കൂടുതല്‍ വിവരങ്ങള്‍ സ്‌കാനിങിന് ശേഷം പുറത്ത് വിടും.

നെയ്മറിന് ഗുരുതര പരിക്ക്; സീസണ്‍ നഷ്ടമായേക്കും
X


പാരിസ്: പിഎസ്ജിയുടെ ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മര്‍ ജൂനിയറിന് ഗുരുതര പരിക്ക്.ഫ്രഞ്ച് ലീഗ് വണ്ണില്‍ സെയ്ന്റ് എറ്റീനെതിരായ മല്‍സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. മല്‍സരത്തിന്റെ രണ്ടാം പകുതിയുടെ അവസാന നിമിഷത്തിലാണ് പരിക്ക് വില്ലനായത്. സെയ്ന്റ് എറ്റീന്‍ താരത്തിന്റെ ശക്തമായ ടാക്കിളില്‍ നെയ്മര്‍ കുടുങ്ങുകയായിരുന്നു. നെയ്മറിന്റെ കണങ്കാലിനാണ് ഗുരുതര പരിക്കേറ്റത്. ഉടന്‍ തന്നെ നെയ്മറെ സ്ട്രച്ചറില്‍ കൊണ്ട് പോയി. അസഹനീയമായ വേദനയില്‍ താരം കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. നെയ്മറുടെ പരിക്ക് ഗുരുതരമാണെന്ന് ക്ലബ്ബ് അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സ്‌കാനിങിന് ശേഷം പുറത്ത് വിടും. ബ്രസീലിയന്‍ താരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഈ സീസണ്‍ തന്നെ താരത്തിന് നഷ്ടമായേക്കുമെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.







Next Story

RELATED STORIES

Share it