Football

ഡോര്‍ട്ട്മുണ്ടിനെ പിടിച്ചുകെട്ടി പിഎസ്ജി ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

ഡോര്‍ട്ട്മുണ്ടിനെ പിടിച്ചുകെട്ടി പിഎസ്ജി ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
X

പാരിസ്: നെയ്മര്‍ മികവില്‍ ജര്‍മന്‍ പ്രമുഖരായ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ച് പിഎസ്ജി ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്. മൂന്നുവര്‍ഷത്തിന് ശേഷമാണ് ഫ്രഞ്ച് ക്ലബ്ബ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ആദ്യ പാദത്തില്‍ 2-1ന്റെ തോല്‍വി വഴങ്ങിയ പിഎസ്ജി രണ്ടാംപാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമാണ് നേടിയത്-(അഗ്രിഗേറ്റ്-32). കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിലെ അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മല്‍സരം അരങ്ങേറിയത്. ഡി മരിയയുടെ കോര്‍ണറില്‍ നിന്ന് ഫ്രീ ഹെഡറിലൂടെ നെയ്മര്‍ 28ാം മിനിറ്റില്‍ പിഎസ്ജിക്ക് ലീഡ് നല്‍കി. തുടര്‍ന്ന് 45ാം മിനിറ്റില്‍ ബെര്‍ണാഡിലൂടെ പിഎസ്ജി രണ്ടാം ഗോളും നേടി ജയം കൈപിടിയിലൊതുക്കി. ഡോര്‍ട്ട്മുണ്ടിന്റെ പിന്നീടുള്ള ശ്രമങ്ങളെ പിടിച്ചുനിര്‍ത്തി വിജയം വരുതിയിലാക്കാന്‍ പിഎസ്ജിക്ക് സാധിക്കുകയും ചെയ്തു.




Next Story

RELATED STORIES

Share it