Football

പെനാല്‍റ്റി പാഴാക്കി നെയ്മര്‍; പിഎസ്ജിക്ക് അപ്രതീക്ഷിത തോല്‍വി

ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു താരത്തിന്റെ ഗോള്‍

പെനാല്‍റ്റി പാഴാക്കി നെയ്മര്‍; പിഎസ്ജിക്ക് അപ്രതീക്ഷിത തോല്‍വി
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് ഞെട്ടല്‍. അഞ്ചാം സ്ഥാനത്തുള്ള നാന്റസിനോട് 3-1ന്റെ അപ്രതീക്ഷിത തോല്‍വിയാണ് ഫ്രഞ്ച് ഭീമന്‍മാര്‍ നേരിട്ടത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളിന്റെ ലീഡ് നാന്റസ് കരസ്ഥമാക്കിയിരുന്നു. 47ാം മിനിറ്റില്‍ ടീമിന്റെ ആശ്വാസ ഗോള്‍ നേടിയത് നെയ്മറായിരുന്നു.


ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു താരത്തിന്റെ ഗോള്‍. എന്നാല്‍ രണ്ടാം ഗോള്‍ നേടേണ്ട അസുലഭ നിമിഷം നെയ്മര്‍ പാഴാക്കി. എംബാപ്പെയെ വീഴ്ത്തിയതിനെ തുടര്‍ന്ന് പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി നെയ്മര്‍ പാഴാക്കുകയായിരുന്നു.രണ്ടാം പകുതിയില്‍ പിഎസ്ജിയുടെ സൂപ്പര്‍ ത്രയങ്ങള്‍ കിടഞ്ഞ് പരിശ്രമിച്ചിട്ടും ഒരു സമനില പോലും നേടാന്‍ കഴിഞ്ഞില്ല.




Next Story

RELATED STORIES

Share it