Football

ഡൊണ്ണരുമ്മയ്ക്കും കൊവിഡ്; കൂടുതല്‍ കേസുകള്‍ ഉണ്ടായേക്കാം: പിഎസ്ജി

കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് കപ്പില്‍ ഡൊണ്ണരുമ കളിച്ചിരുന്നു.

ഡൊണ്ണരുമ്മയ്ക്കും കൊവിഡ്; കൂടുതല്‍ കേസുകള്‍ ഉണ്ടായേക്കാം: പിഎസ്ജി
X


പാരിസ്: പിഎസ്ജി ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ഡൊണ്ണരുമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പിഎസ്ജിയില്‍ കൊവിഡ് ബാധിച്ച താരങ്ങളുടെ എണ്ണം അഞ്ചായി. മെസ്സി, ബെര്‍നാറ്റ്, റിക്കോ, ബിറ്റുമാസല എന്നിവര്‍ക്ക് രണ്ട് ദിവസം മുമ്പ് രോഗം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് കപ്പില്‍ ഡൊണ്ണരുമ കളിച്ചിരുന്നു. ഇതോടെ കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചേക്കാമെന്ന് ക്ലബ്ബ് വ്യക്തമാക്കി.





അതിനിടെ ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്കില്‍ കൊവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ എണ്ണം എട്ടായി. ഏറ്റവും പുതിയതായി ലെറോയ് സാനെയ്ക്കും കൊവിഡ് പോസ്റ്റീവായി. ക്യാപ്റ്റന്‍ മാനുവല്‍ നുയര്‍, കോമന്‍, ടൊളീസോ, റിച്ചാര്‍ഡ്‌സ്, ഹെര്‍ണാണ്ടസ്, നിയോസൊ എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.




Next Story

RELATED STORIES

Share it