ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്കും റോമോയ്ക്കും ജയം
പോര്‍ട്ടോയെ 2-0ത്തിനാണ് റോമ തറപറ്റിച്ചത്

ഓള്‍ഡ് ട്രാഫോര്‍ഡ്: യുവേഫാ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തളച്ച് പിഎസ്ജിക്കും പോര്‍ട്ടോയ്‌ക്കെതിരേ റോമയ്ക്കും ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിതരായി കുതിക്കുന്ന സോള്‍ഷ്യറിന്റെ യുനൈറ്റഡിനെ 2-0 ത്തിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. 53ാം മിനിറ്റില്‍ പ്രസ്‌നെല്‍ കിംപെംബെയും 60ാം മിനിറ്റില്‍ കെയ്‌ലിയന്‍ എംപാപെയുമാണ് പിഎസ്ജിക്കായി വലകുലുക്കിയത്. നെയ്മറും കവാനിയുമില്ലാതെ ഇറങ്ങിയ തോമസ് ടച്ചലിന്റെ പിഎസ്ജി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ നിയന്ത്രണം മുഴുവന്‍ പിഎസ്ജി താരങ്ങളുടെ കാലിലായിരുന്നു. പരിക്കിനെ തുടര്‍ന്ന് മാര്‍ഷ്യലും ലിംഗാര്‍ഡും ആദ്യ പകുതിയില്‍ തന്നെ പിന്‍മാറിയത് യുനൈറ്റഡിന് തിരിച്ചടിയായി. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ എതിര്‍ താരത്തെ ഫൗള്‍ ചെയ്തതിന് യുനൈറ്റഡ് താരം പോഗ്‌ബെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. രണ്ടാം പാദത്തില്‍ യുനൈറ്റഡിന് ജയം അനിവാര്യമാണ്. പോര്‍ട്ടോയെ 2-0ത്തിനാണ് റോമ തറപറ്റിച്ചത്. നിക്കോളോ സാനിയോളയുടെ മികവിലാണ് പോര്‍ച്ചുഗല്‍ വമ്പന്‍മാരായ പോര്‍ട്ടോയെ റോമ തോല്‍പ്പിച്ചത്. 70, 76 മിനുറ്റുകളിലാണ് സാനിയോളയുടെ ഗോളുകള്‍.
RELATED STORIES
യുപിയില്‍ 18കാരിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തി; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
14 Dec 2019 4:20 PM GMTഡിസംബര്‍ 17ലെ ഹര്‍ത്താല്‍ വിജയിപ്പിക്കുക: സംയുക്ത സമിതി
14 Dec 2019 3:57 PM GMTപൗരത്വ നിയമത്തിനെതിരേ പ്രതിഷേധം രൂക്ഷം; ജാമിയ മിലിയ സര്‍വകലാശാല അടച്ചു, പരീക്ഷകള്‍ മാറ്റി
14 Dec 2019 2:57 PM GMTപൗരത്വ ഭേദഗതി നിയമം: പശ്ചിമ ബംഗാളില്‍ വ്യാപകപ്രക്ഷോഭം; അഞ്ച് ട്രെയിനുകള്‍ക്ക് തീയിട്ടു
14 Dec 2019 2:36 PM GMTലൂസി കളപ്പുരയുടെ പുസ്തകം കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവെന്ന് ക്രൈസ്തവസംഘടന
14 Dec 2019 1:30 PM GMT