Football

ബാഴ്‌സയ്ക്ക് ഇന്ന് നിര്‍ണ്ണായകം; എതിരാളി ലെവന്റേ

രാത്രി 1.30നാണ് മല്‍സരം .

ബാഴ്‌സയ്ക്ക് ഇന്ന് നിര്‍ണ്ണായകം; എതിരാളി ലെവന്റേ
X


ക്യംപ് നൗ; സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ഇന്ന് നിര്‍ണ്ണായക മല്‍സരം. കിരീട പോരാട്ടത്തില്‍ ലീഗിലെ ശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളിലെ ഒന്നാണിത്. 14ാം സ്ഥാനത്തുള്ള ലെവന്റേയാണ് ബാഴ്‌സയുടെ എതിരാളി. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് ഇന്ന് ജയിച്ചാല്‍ താല്‍ക്കാലികമായി ഒന്നാം സ്ഥാനത്തെത്താം. എന്നാല്‍ കിരീടം ഉറപ്പിക്കാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ് എന്നീ ടീമുകളുടെ മല്‍സരങ്ങളും പൂര്‍ത്തിയാവണം. വന്‍കിട ടീമുകളെ അട്ടിമറിക്കുന്ന ലെവന്റേ ബാഴ്‌സയ്ക്ക് കാര്യമായ ഭീഷണി ഉയര്‍ത്തും. ലെവന്റേയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം. എന്നാല്‍ കൈയ്യെത്തും ദൂരത്തുള്ള കിരീടത്തിനായി ബാഴ്‌സയും ഇന്ന് ഒരുങ്ങി തന്നെയാണ് ഇറങ്ങുക. രാത്രി 1.30നാണ് മല്‍സരം . ബാഴ്‌സലോണാ, ലാ ലിഗ എന്നിവയുടെ ഔദ്ദ്യോഗിക ഫെയസ്ബുക്ക് പേജില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും.




Next Story

RELATED STORIES

Share it