Football

ചാംപ്യന്‍സ് ലീഗ്; ഗ്രൂപ്പ് ചാംപ്യന്‍മാരാവാന്‍ വമ്പന്‍മാര്‍ കളത്തില്‍

സ്‌പോര്‍ട്ടിങ് തോല്‍ക്കുകയും ഡോര്‍ട്ട്മുണ്ട് ജയിക്കുകയും ചെയ്താല്‍ ജര്‍മ്മന്‍ പ്രമുഖര്‍ക്ക് നോക്കൗട്ട് പ്രതീക്ഷയുണ്ട്.

ചാംപ്യന്‍സ് ലീഗ്; ഗ്രൂപ്പ് ചാംപ്യന്‍മാരാവാന്‍ വമ്പന്‍മാര്‍ കളത്തില്‍
X


പാരിസ്; ചാംപ്യന്‍സ് ലീഗിലെ അവസാന റൗണ്ട് പോരാട്ടത്തിനായി വമ്പന്‍മാര്‍ ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തുള്ള പിഎസ്ജി ക്ലബ്ബ് ബ്രൂഗ്‌സിനെ നേരിടുമ്പോള്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ആര്‍ ബി ലെപ്‌സിഗിനെ നേരിടും. രണ്ട് ടീമും നേരത്തെ നോക്കൗട്ട് ഉറപ്പിച്ചതാണ്. ഇന്നത്തെ മല്‍സരത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരെ കണ്ടെത്തും. പിഎസ്ജി നിരയില്‍ നെയ്മറും റാമോസും പരിക്കിനെ തുടര്‍ന്ന് ഇന്ന് ഇറങ്ങില്ല.


ഗ്രൂപ്പ് സിയിലെ മല്‍സരങ്ങള്‍ ഇന്ന് നിര്‍ണ്ണായകമാണ്. ഗ്രൂപ്പില്‍ അയാക്‌സ് അഞ്ചില്‍ അഞ്ച് ജയവുമായി ഒന്നാമതാണ്. രണ്ടാം സ്ഥാനത്ത് ഒമ്പത് പോയിന്റുമായി നില്‍ക്കുന്ന പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണാണ് ഇന്ന് അയാകസിനെ നേരിടുക. സ്‌പോര്‍ട്ടിങ് ജയിക്കുന്ന പക്ഷം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അവര്‍ക്ക് നോക്കൗട്ടിലെത്താം. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ആറ് പോയിന്റുമായി മൂന്നാമതുള്ള ബോറൂസിയാ ഡോര്‍ട്ടമുണ്ട് ബെസിക്താസിനെ നേരിടും. സ്‌പോര്‍ട്ടിങ് തോല്‍ക്കുകയും ഡോര്‍ട്ട്മുണ്ട് ജയിക്കുകയും ചെയ്താല്‍ ജര്‍മ്മന്‍ പ്രമുഖര്‍ക്ക് നോക്കൗട്ട് പ്രതീക്ഷയുണ്ട്.




Next Story

RELATED STORIES

Share it