Football

പ്രീമിയര്‍ ലീഗ്; നോര്‍വിച്ചിന് പിറകെ വാറ്റ്‌ഫോഡും പുറത്ത്

35 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വാറ്റ്‌ഫോഡിന് 22 പോയിന്റ് മാത്രമാണുള്ളത്.

പ്രീമിയര്‍ ലീഗ്; നോര്‍വിച്ചിന് പിറകെ വാറ്റ്‌ഫോഡും പുറത്ത്
X




ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് വാറ്റ്‌ഫോഡ് പുറത്തായി. 35 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വാറ്റ്‌ഫോഡിന് 22 പോയിന്റ് മാത്രമാണുള്ളത്. ഇന്ന് നടന്ന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് വാറ്റ്‌ഫോഡിന്റെ അവസാന പ്രതീക്ഷയും നഷ്ടമായത്.നേരത്തെ അവസാന സ്ഥാനത്തുള്ള നോര്‍വിച്ചും ലീഗില്‍ നിന്ന് പുറത്തായി ചാംപ്യന്‍ഷിപ്പിലേക്ക് തരംതാഴ്ന്നിരുന്നു. ബേണ്‍ലി(34), ലീഡ്‌സ്(34), എവര്‍ട്ടണ്‍ (32) എന്നിവരാണ് നിലവില്‍ 16, 17, 18 സ്ഥാനങ്ങളിലുള്ളത്. ലീഗ് മല്‍സരങ്ങള്‍ പൂര്‍ത്തിയായാല്‍ മൂന്നില്‍ ഒരു ടീം കൂടി പുറത്താവും.




Next Story

RELATED STORIES

Share it