Football

പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ ജാലകം തുറന്നു

ക്രൊയേഷ്യയുടെ ഇവാന്‍ പെരിസിക്കിനെ ടോട്ടന്‍ഹാം സൈന്‍ ചെയ്തു.

പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ ജാലകം തുറന്നു
X

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ ജാലകം ഇന്ന് തുറന്നു. പുതിയ സീസണില്‍ ആരെല്ലാം പുതിയതായി പ്രീമിയര്‍ ലീഗില്‍ എത്തുമെന്ന് വരും ദിവസങ്ങളില്‍ കാണാം. ഇതിനോടകം തന്നെ പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് കടന്നിരുന്നു. എന്നാല്‍ ഇന്നുമുതലാണ് താരങ്ങളെ രജിസ്ട്രര്‍ ചെയ്യുക. സെപ്തംബര്‍ ഒന്നിനാണ് ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കുക. ഇതിനോടകം തന്നെ നിരവധി താരങ്ങളെ ക്ലബ്ബുകള്‍ ടീമിലെത്തിച്ചിട്ടുണ്ട്. ഫുള്‍ഹാമിന്റെ ഫാബിയോ കാര്‍വാലോയെ ലിവര്‍പൂള്‍ സ്വന്തമാക്കിയിരുന്നു. ക്രൊയേഷ്യയുടെ ഇവാന്‍ പെരിസിക്കിനെ ടോട്ടന്‍ഹാം സൈന്‍ ചെയ്തു. ഡോര്‍ട്ട്മുണ്ടിന്റെ എര്‍ലിങ് ഹാലന്റിനെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it