Football

പ്രീമിയര്‍ ലീഗ്; വെസ്റ്റ്ബ്രൂമിനും ഷെഫ് യുനൈറ്റഡിനുമൊപ്പം ഫുള്‍ഹാമും പുറത്ത്

നോര്‍വിച്ച് സിറ്റി, വാറ്റ്‌ഫോഡ് എന്നിവരും ബ്രന്റ്‌ഫോഡുമാണ് ഇത്തവണ പ്രീമിയര്‍ ലീഗിലേക്ക് സ്ഥാന കയറ്റം ലഭിച്ചവര്‍.

പ്രീമിയര്‍ ലീഗ്; വെസ്റ്റ്ബ്രൂമിനും ഷെഫ് യുനൈറ്റഡിനുമൊപ്പം ഫുള്‍ഹാമും പുറത്ത്
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ തരംതാഴ്ത്തുന്ന മൂന്ന് ടീമുകളുടെ പട്ടികയായി. നേരത്തെ തരം താഴ്ത്തിയ ഷെഫീല്‍ഡ് യുനൈറ്റഡ്, വെസ്റ്റ്ബ്രൂം എന്നിവര്‍ക്കൊപ്പം ഫുള്‍ഹാമും എത്തി. ഇന്ന് നടന്ന മല്‍സരത്തില്‍ ബേണ്‍ലി എതിരില്ലാത്ത രണ്ട് ഗോളിന് ഫുള്‍ഹാമിനെ തോല്‍പ്പിച്ചതോടെയാണ് അവരുടെ പുറത്തേക്കുള്ള വഴി തുറന്നത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് മല്‍സരങ്ങള്‍ ശേഷിക്കെ റെലഗേഷന്‍ നടക്കുന്നത്. തുടര്‍ന്നുള്ള മൂന്ന് മല്‍സരങ്ങള്‍ ജയിച്ചാലും ഫുള്‍ഹാമിന് 17ാം സ്ഥാനത്തേക്ക് എത്താന്‍ കഴിയില്ല. 17 പോയിന്റായി 20ാം സ്ഥാനത്താണ് ഷെഫ് യുനൈറ്റഡ്. 18,19 ഉം സ്ഥാനങ്ങളിലാണ് ഫുള്‍ഹാമും വെസ്റ്റ്ബ്രൂം. കഴിഞ്ഞ തവണ ലീഗില്‍ നിന്നും തരംതാഴ്ത്തിയ നോര്‍വിച്ച് സിറ്റി, വാറ്റ്‌ഫോഡ് എന്നിവരും ബ്രന്റ്‌ഫോഡുമാണ് സെക്കന്റ് ഡിവിഷന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നും ഇത്തവണ പ്രീമിയര്‍ ലീഗിലേക്ക് സ്ഥാന കയറ്റം ലഭിച്ചവര്‍.




Next Story

RELATED STORIES

Share it