Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലെസ്റ്ററിനെതിരേ ആറാടി മാഞ്ചസ്റ്റര്‍ സിറ്റി

ലീഗില്‍ ചെല്‍സി നാലാം സ്ഥാനത്താണ്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലെസ്റ്ററിനെതിരേ ആറാടി മാഞ്ചസ്റ്റര്‍ സിറ്റി
X


ഇത്തിഹാദ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ ജയം. 10ാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിക്കെതിരേ 6-3ന്റെ ജയമാണ് ഒന്നാം സ്ഥാനത്തുള്ള സിറ്റി നേടിയത്. റഹീം സ്റ്റെര്‍ലിങ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഡി ബ്രൂണി, മെഹറസ്, ഗുണ്‍ഡോങ്, ലപ്പോര്‍ട്ടെ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.


ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ ചെല്‍സി 3-1ന് പരാജയപ്പെടുത്തി. ജോര്‍ജ്ജിനോ ചെല്‍സിയ്ക്കായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലൂക്കാക്കു ഒരു ഗോളും നേടി. ലീഗില്‍ ചെല്‍സി നാലാം സ്ഥാനത്താണ്.


രക്ഷയില്ലാതെ നോര്‍വിച്ച് സിറ്റി


ലീഗിലെ അവസാന സ്ഥാനക്കാരയ നോര്‍വിച്ച് സിറ്റിക്ക് ഇന്ന് വീണ്ടും തോല്‍വി. മികച്ച ഫോമിലുള്ള ആഴ്‌സണല്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് നോര്‍വിച്ചിനെ വീഴ്ത്തിയത്. സാക്ക ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ലക്കാസെറ്റെ, ടിറനെ, സ്മിത്ത് റോ എന്നിവരും സ്‌കോര്‍ ചെയ്തു.




Next Story

RELATED STORIES

Share it