പ്രീമിയര്‍ ലീഗ്; ഹാരി കെയ്‌നിന് ഡബിള്‍; ഇറ്റലിയില്‍ നപ്പോളി കുതിപ്പിന് അവസാനം
അറൗജോ, ഡെംബലേ, റഫീനാ, അന്‍സു ഫാത്തി എന്നിവര്‍ കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തു.

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വന്‍ ജയവുമായി ടോട്ടന്‍ഹാം. സതാംപ്ടണിനെതിരേ നാല് ഗോളിന്റെ ജയമാണ് കോന്റെയുടെ സ്പര്‍സ് നേടിയത്. ജയത്തോടെ അവര്‍ അഞ്ചാം സ്ഥാനത്തെത്തി. ഹാരി കെയ്ന്‍ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. ഡൊഹര്‍റ്റി, സണ്‍ ഹേങ് മിന്‍ എന്നിവരാണ് ടോട്ടന്‍ഹാമിന്റെ മറ്റ് സകോറര്‍മാര്‍.

ഇറ്റാലിയന്‍ സീരി എയില്‍ 11 മല്‍സരങ്ങളുടെ വിജയകുതിപ്പുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നപ്പോളിയെ ഇന്റര്‍മിലാന്‍ ഒരു ഗോളിന് പരാജയപ്പെടുത്തി. ഇന്റര്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന എസി മിലാന്‍ സലറന്റീനയെ 2-1ന് പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്തുള്ള യുവന്റസ് ക്രിമോനീസയെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി.

സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ ബാഴ്‌സ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്റര്‍സിറ്റിയെ 4-3നാണ് പരാജയപ്പെടുത്തിയത്. അറൗജോ, ഡെംബലേ, റഫീനാ, അന്‍സു ഫാത്തി എന്നിവര്‍ കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തു.
RELATED STORIES
ഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര് മര്ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില് കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT