Football

സിറ്റിയിലെ അഞ്ച് പേര്‍ക്കും ആഴ്‌സണല്‍ താരം ഗബ്രിയേലിനും കൊവിഡ്

ഗബ്രിയേല്‍ ജീസസിനും കെയ്ല്‍ വാള്‍ക്കറിനും രോഗം സ്ഥിരീകരിച്ചിരുന്നു.

സിറ്റിയിലെ അഞ്ച് പേര്‍ക്കും ആഴ്‌സണല്‍ താരം ഗബ്രിയേലിനും കൊവിഡ്
X


ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കൊവിഡ് വീണ്ടും പടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി ക്യാപിലെ അഞ്ച് പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് സിറ്റി താരങ്ങളായ ഗബ്രിയേല്‍ ജീസസിനും കെയ്ല്‍ വാള്‍ക്കറിനും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം പടരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന എവര്‍ട്ടണ്‍-സിറ്റി മല്‍സരം ഉപേക്ഷിച്ചിരുന്നു. അതിനിടെ ആഴ്‌സണല്‍ ഡിഫന്‍ഡര്‍ ഗബ്രിയേലിനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ബ്രിങ്ടണും വെസ്റ്റ്‌ബ്രോമിനെതിരേയും താരം കളിക്കില്ല.

ഇന്നലെ പ്രീമിയര്‍ ലീഗില്‍ നടന്ന മല്‍സരങ്ങളില്‍ ലെസ്റ്ററിനെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ പിടിച്ചു. ചെല്‍സിയെ ആസ്റ്റണ്‍ വില്ലയും സമനിലയില്‍ കുരുക്കി.



Next Story

RELATED STORIES

Share it