Football

ഹാട്രിക്ക് ഹാലന്റ്; സീസണിലെ നാലാം ഹാട്രിക്കും റെക്കോഡും

ലീഗില്‍ 45 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്താണ്.

ഹാട്രിക്ക് ഹാലന്റ്; സീസണിലെ നാലാം ഹാട്രിക്കും റെക്കോഡും
X

മാഞ്ചസ്റ്റര്‍: ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാലന്റിന്റെ പ്രീമിയര്‍ ലീഗ് ഗോള്‍ വേട്ട തുടരുന്നു. കഴിഞ്ഞ ദിവസം വോള്‍വ്‌സിനെതിരേ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഹാട്രിക്ക് നേടിയതോടെ സീസണിലെ നാലാം ഹാട്രിക്കാണ് താരം നേടിയത്. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഹാലന്റിന്റെ ഹാട്രിക്കോടെ സിറ്റി തകര്‍പ്പന്‍ ജയവും സ്വന്തമാക്കി. 14 മിനിറ്റിനിടെയായിരുന്നു ഹാലിന്റെ മൂന്ന് ഗോളുകള്‍ വീണത്.40, 50, 54 മിനിറ്റുകളിലായിരുന്നു താരത്തിന്റെ എണ്ണം പറഞ്ഞ ഗോളുകള്‍.ഏറ്റവും കുറഞ്ഞ മല്‍സരത്തില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാല് ഹാട്രിക്ക് സ്വന്തമാക്കിയ താരമെന്ന റെക്കോഡും ഹാലന്റ് സ്വന്തമാക്കി. യുനൈറ്റഡിന്റെ ഇതിഹാസ താരം റൂഡ് വാന്‍ നിസ്റ്റല്‍ റോയി 65 മല്‍സരങ്ങളില്‍ നിന്നാണ് നാല് ഹാട്രിക്ക് നേടിയത്. ഒരു സീസണില്‍ കൂടുതല്‍ ഹാട്രിക്ക് എന്ന റെക്കോഡ് അലന്‍ ഷെരീയറുടെ(5) പേരിലാണ്. 20 മല്‍സരങ്ങളില്‍ നിന്നാണ് ഹാലന്റിന്റെ നാല് ഹാട്രിക്കുകള്‍. 25 ഗോളുകളുമായി പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ ആണ് ഹാലന്റ്. ലീഗില്‍ 45 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്താണ്.





Next Story

RELATED STORIES

Share it