Football

റോമിയോ ബെക്കാം പ്രീമിയര്‍ ലീഗിലേക്ക്; ബ്രന്റ്‌ഫോഡിനൊപ്പം പരിശീലനം

മുമ്പ് താരം ആഴ്‌സണല്‍ അക്കാഡമിയില്‍ കളിച്ചിരുന്നു.

റോമിയോ ബെക്കാം പ്രീമിയര്‍ ലീഗിലേക്ക്; ബ്രന്റ്‌ഫോഡിനൊപ്പം പരിശീലനം
X

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ മകന്‍ റോമിയോ ബെക്കാം ഇംഗ്ലിഷ് പ്രീമിയിലേക്ക് വരുന്നു. താരം ബ്രിന്റ്‌ഫോഡിന്റെ ബി ടീമിനൊപ്പം പരിശീലനമാരംഭിച്ചു. പിതാവ് ബെക്കാമിന്റെ അമേരിക്കയിലെ ഇന്റര്‍മിയാമി ക്ലബ്ബിലായിരുന്നു താരം കളിച്ചിരുന്നത്. 2014ല്‍ ആഴ്‌സണല്‍ അക്കാഡമിയിലായിരുന്നു താരം. തുടര്‍ന്ന് ടെന്നിസിലേക്ക് തല്‍പ്പരനായ താരം ഇടവേളയെടുത്ത് ടെന്നിസ് പരിശീലനം ആരംഭിച്ചു. പിന്നീട് 2021ലാണ് വീണ്ടും ഫുട്‌ബോളിലേക്ക് തിരിച്ചെത്തുന്നത്. 20കാരനായ റോമിയോ ബ്രന്റ്‌ഫോഡില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. മൂത്ത സഹോദരന്‍ ബ്രൂക്ക്‌ലിന്‍ ബെക്കാം ഫാഷന്‍ ഡിസൈനറും ഗായകനുമാണ്. മുമ്പ് താരം ആഴ്‌സണല്‍ അക്കാഡമിയില്‍ കളിച്ചിരുന്നു. 17കാരനായ ഇളയ സഹോദരന്‍ ക്രൂസ്സും ആഴ്‌സണല്‍ അക്കാഡമിയിലാണ് കളിക്കുന്നത്.






Next Story

RELATED STORIES

Share it