പ്രീമിയര്‍ ലീഗ്: യുനൈറ്റഡിനും ആഴ്സണലിനും ഞെട്ടിക്കുന്ന തോല്‍വി, ലിവര്‍പൂളിന് ജയം
ലിവര്‍പൂള്‍ കാര്‍ഡിഫിനെ 2-0ത്തിന് തോല്‍പ്പിച്ച് ഒന്നാം സ്ഥാനം തിരികെ പിടിച്ചു

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ആഴ്സണലിനും ഞെട്ടിക്കുന്ന തോല്‍വി. എവര്ട്ടണ് 4-0ത്തിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചപ്പോള്‍ ക്രിസ്റ്റല്‍ പാലസ് 3-2ന് ആഴ്സണലിനെ തോല്‍പ്പിച്ചു. ലിവര്‍പൂള്‍ കാര്‍ഡിഫിനെ 2-0ത്തിന് തോല്‍പ്പിച്ച് ഒന്നാം സ്ഥാനം തിരികെ പിടിച്ചു. തോല്‍വിയോടെ യുനൈറ്റഡ് ആറാം സ്ഥാനത്തേക്ക് താഴ്ന്നു. മല്‍സരത്തിന്റെ പൂര്‍ണാധിപത്യം എവര്ട്ടണിനായിരുന്നു. തോല്‍വിയില്‍ കോച്ച് സോള്‍ഷ്യര്‍ ആരാധകരോടും ക്ലബ്ബിനോടും മാപ്പ് പറഞ്ഞു. മൂന്ന് ഗോളിന് മുന്നിട്ട ക്രിസ്റ്റല്‍ പാലസിന് ആഴ്സണല്‍ രണ്ടു ഗോളിന്റെ മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ സമനില ഗോള്‍ നേടാനുള്ള അവസരം പോലും ക്രിസ്റ്റല്‍ പാലസ് താരങ്ങള്‍ നല്‍കിയില്ല. മികച്ച ആക്രമണ ഫുട്ബോളിനാണ് മല്‍സരം സാക്ഷ്യം വഹിച്ചത്. ഓസില്‍, അബാമേയാങ് എന്നിവരാണ് ആഴ്സണലിന്റെ സ്കോറര്‍മാര്‍. കാര്‍ഡിഫിനെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തറപറ്റിച്ചത്. വിജനല്‍ഡം, മില്‍നെര്‍ എന്നിവരാണ് ലിവര്‍പൂളിനായി സ്കോര്‍ ചെയ്തത്. ജയത്തോടെ ലിവര്‍പൂളിന് 88 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 86 പോയിന്റാണുള്ളത്. ആഴ്സണല്‍ നാലാം സ്ഥാനത്താണ്.
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ; നാളെ 11...
6 July 2022 9:45 AM GMTകൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍;ആറ് രാജ്യങ്ങളില്‍...
6 July 2022 9:08 AM GMT'ഇസ്ലാമിനെതിരായ ഭീഷണി'യെക്കുറിച്ച് ചാറ്റിങ്; മഹാരാഷ്ട്രയിലെ...
6 July 2022 7:50 AM GMTമഹാരാഷ്ട്രയില്‍ 'സൂഫി ബാബ'യെ വെടിവച്ച് കൊന്നു
6 July 2022 6:47 AM GMTഹിമാചലില്‍ മേഘവിസ്ഫോടനം:മിന്നല്‍ പ്രളയത്തില്‍ ആളുകള്‍ ഒലിച്ചു...
6 July 2022 6:32 AM GMTബ്രിട്ടനിലെ മുതിര്‍ന്ന മന്ത്രിമാരുടെ രാജി; ജോണ്സണ് സര്‍ക്കാര്‍...
6 July 2022 6:17 AM GMT