Sub Lead

ഹുസ്ബുല്ല ആക്രമണത്തില്‍ ഇസ്രായേലില്‍ രണ്ട് പേര്‍ക്ക് പരിക്ക്

ഹുസ്ബുല്ല ആക്രമണത്തില്‍ ഇസ്രായേലില്‍ രണ്ട് പേര്‍ക്ക് പരിക്ക്
X

യുദ്ധം അവസാനിക്കാന്‍ പോകുകയാണെന്നുള്ള ട്രംപിന്റെ പ്രസ്താവന പുറത്ത് വന്നതിന് ശേഷവും മേഖലയില്‍ ആക്രമണം തുടരുന്നു. ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ഇസ്രായേലിലെ കിര്യത്ത് ഷ്‌മോണയിലാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. വടക്കന്‍ കിര്യത്ത് ഷ്‌മോണയില്‍ നടന്ന റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്ന് 85 വയസ്സുള്ള വയോധികനും 34 വയസ്സുള്ള യുവാവിനും പരിക്കേറ്റതായി ഇസ്രായേലിന്റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നഗരത്തിലെ വീട് തകര്‍ന്നാണ് രണ്ട് പേര്‍ക്കും പരിക്കേറ്റത്.




Next Story

RELATED STORIES

Share it