Kerala

വനിതാ ലീഗ് ഭാരവാഹിത്വം ഒഴിഞ്ഞ് നൂര്‍ബീന റഷീദ്; 'വനിത ലീഗിന് പാര്‍ട്ടിയില്‍ കടുത്ത അവഗണനയെന്ന്

വനിതാ ലീഗ് ഭാരവാഹിത്വം ഒഴിഞ്ഞ് നൂര്‍ബീന റഷീദ്; വനിത ലീഗിന് പാര്‍ട്ടിയില്‍ കടുത്ത അവഗണനയെന്ന്
X

കോഴിക്കോട്: വനിത ലീഗ് ഭാരവാഹിത്വത്തില്‍ നിന്ന് രാജിവച്ച് നൂര്‍ബീന റഷീദ്. വനിത ലീഗിന് പാര്‍ട്ടിയില്‍ നിന്നും നേരിടേണ്ടി വന്നത് കടുത്ത അവഗണനയെന്ന് നൂര്‍ബീന ആരോപിച്ചു. വാര്‍ത്താസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. അതേ സമയം പാര്‍ട്ടി വിടില്ലെന്നും നൂര്‍ബീന അറിയിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടില്ല. ചിലര്‍ പട്ടികയില്‍ വരരുതെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പാര്‍ട്ടിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സീറ്റ് ലഭിച്ചെന്നും നൂര്‍ബീന വിമര്‍ശിച്ചു. മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ നടത്താന്‍ പോലും അവസരമില്ല. ഫാത്തിമ തെഹ്ലിയക്കെതിരെയും നൂര്‍ബീന രൂക്ഷവിമര്‍ശനമുന്നയിച്ചു.



Next Story

RELATED STORIES

Share it