Sub Lead

'24-48 മണിക്കൂറിനുള്ളില്‍ സൈനിക ആക്രമണങ്ങള്‍ ഉണ്ടാകാം'; അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യുഎസ് എംബസിയുടെ മുന്നറിയിപ്പ്

24-48 മണിക്കൂറിനുള്ളില്‍ സൈനിക ആക്രമണങ്ങള്‍ ഉണ്ടാകാം; അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യുഎസ് എംബസിയുടെ മുന്നറിയിപ്പ്
X

ബാഗ്ദാദ്: 24-48 മണിക്കൂറിനുള്ളില്‍ ബാഗ്ദാദില്‍ സൈനിക ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. ഇറാഖിലെ ഇറാനുമായി സഖ്യമുള്ള സൈനിക ഗ്രൂപ്പുകള്‍ 'അടുത്ത 24-48 മണിക്കൂറിനുള്ളില്‍ മധ്യ ബാഗ്ദാദില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടേക്കാം'' എന്ന് ഇറാഖിലെ യുഎസ് എംബസി പ്രസ്താവന ഇറക്കി.

''യുഎസ് പൗരന്മാര്‍, ബിസിനസുകള്‍, സര്‍വകലാശാലകള്‍, നയതന്ത്ര സൗകര്യങ്ങള്‍, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, അമേരിക്കയുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്ന മറ്റ് സ്ഥലങ്ങള്‍, ഇറാഖി സ്ഥാപനങ്ങള്‍,' എന്നിങ്ങനെ സാധ്യതയുള്ള ലക്ഷ്യങ്ങളുടെ പട്ടികയും എംബസി പുറത്ത് വിട്ടു.

രണ്ട് ദിവസം മുമ്പ് ബാഗ്ദാദില്‍ ഒരു യുഎസ് പത്രപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന്, സൈനികര്‍ അമേരിക്കന്‍ പൗരന്‍മാരെ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്' എന്ന് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. 'യുഎസ് പൗരന്മാര്‍ ഉടന്‍ ഇറാഖ് വിടണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.



Next Story

RELATED STORIES

Share it