Football

അഭ്യൂഹങ്ങള്‍ക്ക് വിരാമം; റൊണാള്‍ഡോ മാഞ്ചസ്റ്ററിന്റെ പുതിയ ജെഴ്‌സിയില്‍

പ്രീസീസണ്‍ മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സ്‌ക്വാഡിനൊപ്പം താരം കളിച്ചേക്കും.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; റൊണാള്‍ഡോ മാഞ്ചസ്റ്ററിന്റെ പുതിയ ജെഴ്‌സിയില്‍
X


മാഞ്ചസ്റ്റര്‍; പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടേയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. താരം ഇന്ന് മാഞ്ചസ്റ്ററിന്റെ പുതിയ ജെഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ താരം പുതിയ സീസണിലും ക്ലബ്ബിനൊപ്പം തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രീസീസണ്‍ മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സ്‌ക്വാഡിനൊപ്പം താരം കളിച്ചേക്കും. ആദ്യത്തെ രണ്ട് മല്‍സരങ്ങളിലും താരം കളിച്ചിരുന്നില്ല. അതിനിടെ മൂന്നാം മല്‍സരത്തിനുള്ള സ്‌ക്വാഡ് ഒസലോയില്‍ എത്തി. റാഷ്‌ഫോഡ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ജാഡന്‍ സാഞ്ചോ, സ്‌കോട്ട് മക്ടോമിനെ, ലൂക്ക് ഷോ എന്നിവരും പുതിയ ജെഴ്‌സിയില്‍ അവതരിച്ചു.




Next Story

RELATED STORIES

Share it