Football

യൂറോ 2024ലേക്ക് കുതിച്ച് കയറി പോര്‍ച്ചുഗല്‍; ലക്‌സംബര്‍ഗിനെതിരേ ഒമ്പത് ഗോള്‍ ജയം

യൂറോ 2024ലേക്ക് കുതിച്ച് കയറി പോര്‍ച്ചുഗല്‍; ലക്‌സംബര്‍ഗിനെതിരേ ഒമ്പത് ഗോള്‍ ജയം
X


ലിസ്ബണ്‍: യൂറോ 2024ന് യോഗ്യത നേടുന്ന ആദ്യ ടീമായി പോര്‍ച്ചുഗല്‍.ഇന്ന് ഗ്രൂപ്പ് എച്ചില്‍ ലക്‌സംബര്‍ഗിനെതിരായ മല്‍സരത്തില്‍ ഒമ്പത് ഗോളിന്റെ ജയമാണ് പോര്‍ച്ചുഗല്‍ നേടിയത്. പോര്‍ച്ചുഗലിനായി ഗോണ്‍സാലോ ഇനാസിയോ, ഗോണ്‍സാലോ റാമോസ്, ഡീഗോ ജോട്ടാ എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി. റിക്കാര്‍ഡോ ഹോര്‍ട്ടാ, ബ്രൂണോ ഫെര്‍ണാണ്ടെസ്, ജാവോ ഫ്‌ളിക്‌സ്് എന്നിവര്‍ ഓരോ ഗോളും നേടി. ബ്രൂണോ ഫെര്‍ണാണ്ടാസ് മൂന്ന് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ബെര്‍ണാഡോ സില്‍വ, റാഫേല്‍ ലിയോ, ഡീഗോ ജോട്ടാ, റിക്കാര്‍ഡോ ഹോട്ടാ, നെവെസ് എന്നിവര്‍ ഓരോ ഗോളിനും വഴിയൊരുക്കി. സസ്‌പെന്‍ഷനെ തുടര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്‌സംബര്‍ഗിനെതിരേ ഇറങ്ങിയില്ല.

ആറ് മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ പോര്‍ച്ചുഗല്‍ 18 പോയിന്റ് സ്വന്തമാക്കി. 24 ഗോളുകളാണ് പോര്‍ച്ചുഗല്‍ എതിരാളികളുടെ വലയില്‍ നിറച്ചത്. ഒരു ഗോളും വഴങ്ങിയിട്ടില്ല.


Next Story

RELATED STORIES

Share it