Football

പോഗ്‌ബെയുടെ ഗോളില്‍ മിലാനെ വീഴ്ത്തി യുനൈറ്റഡ് യൂറോപ്പാ ക്വാര്‍ട്ടറില്‍

ടോട്ടന്‍ഹാം ഡൈനാമോ സെഗരിബിനോട് തോറ്റ് പുറത്തായി.

പോഗ്‌ബെയുടെ ഗോളില്‍ മിലാനെ വീഴ്ത്തി യുനൈറ്റഡ് യൂറോപ്പാ ക്വാര്‍ട്ടറില്‍
X




ടൂറിന്‍: ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ പോള്‍ പോഗ്‌ബെ യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രക്ഷകനായി. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ 48ാം മിനിറ്റിലാണ് എ സി മിലാനെതിരേ പോഗ്‌ബെയുടെ ഗോള്‍ പിറന്നത്. ആദ്യപാദത്തില്‍ മല്‍സരം 1-1 സമനിലയിലായിരുന്നു. ഇരുപാദങ്ങളിലുമായി 2-1 അഗ്രിഗേറ്റിലാണ് യുനൈറ്റഡിന്റെ ജയം. ഒളിമ്പ്യയാക്കോസിനെ ഇരുപാദങ്ങളിലുമായി 3-2ന് തോല്‍പ്പിച്ച് ആഴ്‌സണലും ക്വാര്‍ട്ടറില്‍ കടന്നു. മറ്റൊരു ഇംഗ്ലിഷ് ക്ലബ്ബായ ടോട്ടന്‍ഹാം ഡൈനാമോ സെഗരിബിനോട് തോറ്റ് പുറത്തായി. ഇരുപാദങ്ങളിലുമായി 3-2ന്റെ അഗ്രിഗേറ്റിലാണ് സെഗരിബ് ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യപാദത്തില്‍ രണ്ട് ഗോളിന്റെ ലീഡുണ്ടായിട്ടും ഡൈനാമോയ്‌ക്കെതിരേ ഇന്ന് ഒരു ഗോള്‍ നേടാന്‍ പോലും സ്പര്‍സിനായില്ല.




Next Story

RELATED STORIES

Share it