Football

പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് ഒന്നില്‍ തന്നെ; സ്‌പെയിനില്‍ റയലിന് തോല്‍വി

കോപ്പാ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി.

പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് ഒന്നില്‍ തന്നെ; സ്‌പെയിനില്‍ റയലിന് തോല്‍വി
X



മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. ജയത്തോടെ യുനൈറ്റഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ന് നടന്ന മല്‍സരത്തില്‍ ഫുള്‍ഹാമിനെ 2-1ന് തോല്‍പ്പിച്ചാണ് യുനൈറ്റഡ് ഒന്നാം സ്ഥാനം പിടിച്ച് നിര്‍ത്തിയത്. കവാനി, പോള്‍ പോഗ്‌ബെ, എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ മാഞ്ച്‌സറ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ സിറ്റി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. സില്‍വ, ഗുണ്‍ഡോങ് എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.

സ്പാനിഷ് സൂപ്പര്‍ കോപ്പാ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. മൂന്നാം ഡിവിഷന്‍ ക്ലബ്ബായ അല്‍ക്കോയാനോയാണ് റയലിനെ 2-1ന് തോല്‍പ്പിച്ചത്.







Next Story

RELATED STORIES

Share it