പെപ്പ് ഗ്വാര്‍ഡിയോളയുടെ മാതാവ് കൊറോണ ബാധിച്ച് മരിച്ചു
BY BSR6 April 2020 4:03 PM GMT
X
BSR6 April 2020 4:03 PM GMT
മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ മാതാവ് കൊറോണ ബാധിച്ച് മരിച്ചു. 82കാരിയായ ഡൊളോറസ് സാലാ കാരിയോ സ്വദേശമായ സ്പെയിനിലാണ് മരിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. ഡൊളോറസിന്റെ സ്ഥിതി ഗുരുതരമായിരുന്നു. നേരത്തേ സ്പെയിനിലെ കൊറൊണ ബാധിതര്‍ക്കായി ഗ്വാര്‍ഡിയോള ഒരു മില്ല്യണ്‍ യൂറോ നല്‍കിയിരുന്നു. ഇന്ന് മാത്രം സ്പെയിനില്‍ രോഗം ബാധിച്ച് മരിച്ചത് 637 പേരാണ്. ഇതുവരെ 13,055 പേരാണ് ഇവിടെ മരിച്ചത്. സ്പെയിനില്‍ കാറ്റലോണിയയിലാണ് മരണ നിരക്ക് കൂടുതല്‍. 2016ലാണ് 49 കാരനായ ഗ്വാര്‍ഡിയോള ബയേണ്‍ മ്യൂണിക്ക്, ബാഴ്സലോണ എന്നീ ക്ലബ്ബുകളില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്.
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT