Football

പോള്‍ പോഗ്‌ബെയ്ക്ക് ലോകകപ്പ് നഷ്ടമായേക്കും

വിശ്രമത്തിന് ശേഷം യുവന്റസ് സ്‌ക്വാഡിനൊപ്പം ചേരണമെന്നാണ് താരത്തിന്റെ ആഗ്രഹം.

പോള്‍ പോഗ്‌ബെയ്ക്ക് ലോകകപ്പ് നഷ്ടമായേക്കും
X


പാരിസ്: ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്‌ബെയ്ക്ക് ഖത്തര്‍ ലോകകപ്പ് നഷ്ടമായേക്കും. നിലവില്‍ താരത്തിന്റെ മുട്ടിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും തന്റെ പഴയ ക്ലബ്ബ് യുവന്റസിലേക്ക് താരം ചേക്കേറിയിരുന്നു.പ്രീസീസണ്‍ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ഒരു മാസത്തെ വിശ്രമം താരത്തിന് നിര്‍ദ്ദേശിച്ചിരുന്നു. മുട്ടിന് ശസ്ത്രക്രിയ വേണമെന്നാണ് വിദഗ്ധ ഉപദേശം. എന്നാല്‍ താരം ഇതില്‍ പ്രതികരിച്ചിട്ടില്ല. വിശ്രമത്തിന് ശേഷം യുവന്റസ് സ്‌ക്വാഡിനൊപ്പം ചേരണമെന്നാണ് താരത്തിന്റെ ആഗ്രഹം. ശസ്ത്രക്രിയ നടത്തുന്ന പക്ഷം നവംബറില്‍ നടക്കുന്ന ലോകകപ്പ് താരത്തിന് നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്.




Next Story

RELATED STORIES

Share it