Football

30 മല്‍സരങ്ങള്‍ക്ക് ശേഷം ആദ്യ തോല്‍വിയുമായി ബയേണ്‍; ലെവര്‍കൂസന്‍ കുതിക്കുന്നു

കഴിഞ്ഞ ഏഴ് മല്‍സരങ്ങളില്‍ ഷിക്ക് ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്.

30 മല്‍സരങ്ങള്‍ക്ക് ശേഷം ആദ്യ തോല്‍വിയുമായി ബയേണ്‍; ലെവര്‍കൂസന്‍ കുതിക്കുന്നു
X


ബയേണ്‍:ജര്‍മ്മനിയിലെ ഹോം ഗ്രൗണ്ടില്‍ കഴിഞ്ഞ 30 മല്‍സരങ്ങളില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന ബയേണ്‍ മ്യുണിക്കിനെ ഞെട്ടിച്ച് എന്ററിച്ച് ഫ്രാങ്ക്ഫര്‍ട്ട്. ബുണ്ടസാ ലീഗിലെ ഒന്നാം സ്ഥാനക്കാരെ ഇന്ന് നടന്ന മല്‍സരത്തില്‍ 2-1നാണ് ഫ്രാങ്ക്ഫര്‍ട്ട് പരാജയപ്പെടുത്തിയത്. 2019 നവംബറിലാണ് ബയേണ്‍ ഹോം ഗ്രൗണ്ടില്‍ അവസാനമായി പരാജയപ്പെട്ടത്. ബയേണിന്റെ ഏക ഗോള്‍ ഗൊരേറ്റസ്‌കയുടെ വകയായിരുന്നു.


മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ ലെവര്‍കൂസന്‍ വമ്പന്‍ ജയം നേടി. അര്‍മേനിയ ബെയ്ല്‍ഫീല്‍ഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് ബയേണ്‍ ലെവര്‍കൂസന്‍ തകര്‍ത്തത്. ചെക്ക് റിപ്പബ്ലിക്കിന്റെ യൂറോ സൂപ്പര്‍ താരം പാട്രിക്ക് ഷിക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ലെവര്‍കൂസന് തുണയായത്. ഇരട്ട ഗോളുകള്‍ നേടിയ ഷിക്ക് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ജയത്തോടെ ലെവര്‍കൂസന്‍ പോയിന്റ് നിലയില്‍ ബയേണ്‍ മ്യുണിക്കിനൊപ്പമായി. കഴിഞ്ഞ ഏഴ് മല്‍സരങ്ങളില്‍ ഷിക്ക് ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്. ഏഴ് മല്‍സരങ്ങളില്‍ നിന്നായി ലെവര്‍കൂസന്‍ 20 ഗോളുകള്‍ നേടി റെക്കോഡിട്ടിരിക്കുകയാണ്.




Next Story

RELATED STORIES

Share it