Football

എംബാപ്പെയ്ക്ക് പിഎസ്ജിയില്‍ പുതിയ കരാര്‍

താരത്തിന്റെ ക്ലബ്ബ് മാറ്റത്തെ പരിഗണിച്ചായിരിക്കും എംബാപ്പെയുടെ റയലിലേക്കുള്ള വരവ്.

എംബാപ്പെയ്ക്ക് പിഎസ്ജിയില്‍ പുതിയ കരാര്‍
X


പാരിസ്: ഫ്രഞ്ച് സൂപ്പര്‍ താരം പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ ക്ലബ്ബുമായി പുതിയ കരാറില്‍ ഒപ്പുവയ്ക്കുന്നു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. പിഎസ്ജിയുമായുള്ള എംബാപ്പെയുടെ കരാര്‍ 2022 ജൂണ്‍ വരെയാണ്. റയലുമായുളള കരാര്‍ ചര്‍ച്ചകളില്‍ തീരുമാനമാകത്തതിനെ തുടര്‍ന്നാണ് താരത്തിന്റെ പുതിയ നീക്കം. എന്നാല്‍ റയലിലേക്ക് താരം പോകുമെന്ന പക്ഷം കരാര്‍ റദ്ദാക്കാനും കൂടുതല്‍ തുക റയലിനോട് ആവശ്യപ്പെടാനും പിഎസ്ജി തയ്യാറാണ്. എംബാപ്പെയെ റയലിന് വില്‍ക്കുകയാണെങ്കില്‍ നിലവില്‍ നെയ്മറിന് നല്‍കുന്ന തുകയാണ് താരത്തിനായി പിഎസ്ജി ആവശ്യപ്പെടുക. റയലിന്റെ സൂപ്പര്‍ താരം സെര്‍ജിയോ റാമോസ് ഈ സീസണില്‍ ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. താരത്തിന്റെ ക്ലബ്ബ് മാറ്റത്തെ പരിഗണിച്ചായിരിക്കും എംബാപ്പെയുടെ റയലിലേക്കുള്ള വരവ്. കൂടാതെ പുതിയ താരങ്ങളെ വാങ്ങാനുള്ള സാമ്പത്തിക ശേഷം റയലിന് ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്.




Next Story

RELATED STORIES

Share it