പിഎസ്ജി ആരാധകരെ കൈയ്യിലെടുത്ത് നെയ്മര്‍; ഫ്രഞ്ച് ലീഗില്‍ ഒന്നില്‍
പാരിസ്: ആരാധകരുടെ കടുത്ത പ്രതിഷേധം നേരിട്ട പിഎസ്ജി താരം നെയ്മര്‍ വീണ്ടും അവരെ തന്റെ വരുതിയിലാക്കി.ഫ്രഞ്ച് ലീഗിലെ മിന്നും ഫോമിലൂടെയാണ് താരം ആരാധകരെ കൈയ്യിലെടുത്തത്. ഇന്ന് ആംങ്കേഴ്സിനെതിരേ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് പിഎസ്ജി ജയിച്ചത്. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
തുടര്‍ച്ചയായ ഈ മല്‍സരത്തിലും ബ്രസീല്‍ താരം നെയ്മര്‍ ഗോള്‍ നേടി. സാരാബിയ(13), ഇക്കാര്‍ഡി (37), ഗുയേ (59) എന്നിവരാണ് ഫ്രഞ്ച് ചാംപ്യന്മാര്ക്കായി ഗോള്‍ നേടിയ മറ്റ് താരങ്ങള്‍. ബാഴ്സലോണയിലേക്ക് കൂറുമാറാന്‍ തയ്യാറായ നെയ്മര്‍ പിഎസ്ജിയെ തള്ളിപ്പറയുകയും ആരാധകരുടെ രോഷത്തിന് പാത്രമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സീസണലില്‍ ട്രാന്‍സ്ഫര്‍ നടക്കാത്തതിനെ തുടര്‍ന്ന് നെയ്മര്‍ പിഎസ്ജിയില്‍ തുടരുകയായിരുന്നു.
ലീഗിലെ ഇത്തവണത്തെ തന്റെ ആദ്യ മല്‍സരത്തിനിറങ്ങിയ നെയ്മറെ ആരാധകര്‍ കൂവിയാണ് വരവേറ്റത്. എന്നാല്‍ തന്റെ സൂപ്പര്‍ ഗോളിലൂടെ ആരാധകരെ കൊണ്ട് കൈയ്യടിപ്പിച്ചാണ് നെയ്മര്‍ ഗ്രൗണ്ട് വിട്ടത്. ലീഗിലെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് നെയ്മര്‍ നാല് ഗോള്‍ നേടി പിഎസ്ജിയ്ക്കായി മുന്നേറുകയാണ്. ഗോള്‍ വേട്ടയിലൂടെയും അസിസ്റ്റുമായും നെയ്മര്‍ വീണ്ടും പിഎസ്ജിയുടെ ആരാധകരെ കീഴ്പ്പെടുത്തിയിരിക്കുകയാണ്.
RELATED STORIES
ബാലണ്‍ ഡിയോര്‍ നേടാനായി സഹായം തേടി; സെര്‍ജിയോ റാമോസിന്റെ സംഭാഷണം...
30 Jun 2022 12:35 PM GMTറഫീനയാണ് താരം; ബ്രസീലിയന്‍ താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ വടം...
30 Jun 2022 12:15 PM GMTഖത്തര്‍ ലോകകപ്പ്; അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ജൂലായ് അഞ്ച് മുതല്‍
30 Jun 2022 11:55 AM GMTടോട്ടന്‍ഹാമിന്റെ കിരീട പ്രതീക്ഷയ്ക്ക് ആക്കം കൂട്ടാന്‍ റിച്ചാര്ലിസണ്...
30 Jun 2022 11:18 AM GMTപോര്‍ച്ചുഗല്‍ താരം വിറ്റീന പിഎസ്ജിയിലേക്ക്
30 Jun 2022 7:25 AM GMTമുഹമ്മദ് ഉവൈസ് ജെംഷഡ്പൂര്‍ എഫ്സിയിലേക്ക്
29 Jun 2022 3:01 PM GMT