- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പില്‍ വീണ്ടും അട്ടിമറി; ശ്രീലങ്കയെ വീഴ്ത്തി സിംബാബ് വേ; മാസ് എന്‍ട്രിയുമായി സൂപ്പര്‍ എട്ടില്‍

കൊളംബോ: ശ്രീലങ്കയെ വീഴ്ത്ത് സൂപ്പര്‍ എട്ടിലേക്ക് രാജകീയ എന്‍ട്രിയുമായി സിംബാബ്വേ. ഓസ്‌ട്രേലിയയെ അട്ടിമറിച്ചതിന് പിന്നാലെയാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയേയും തോല്‍പ്പിച്ച് സിംബാബ്വേ സൂപ്പര്‍ എട്ടിലേക്ക് കടന്നത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 19.3 ഓവറില്‍ 182 റണ്‍സടിച്ച് മറ്റൊരു അട്ടിമറി ജയം കൂടി സ്വന്തമാക്കുകയായിരുന്നു. സൂപ്പര്‍ എട്ടില്‍ ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരേയാണ് സിംബാബ്വേ കളിക്കുക.
179 റണ്‍സ് ലക്ഷ്യംവച്ച് കളത്തിലിറങ്ങിയ സിംബാബ്വേയ്ക്കായി ഓപ്പണര്‍ ബ്രിയാന്‍ ബെന്നറ്റ് അര്‍ധസെഞ്ചുറി നേടി. 48 പന്തില്‍നിന്ന് 63 റണ്‍സായിരുന്നു ബെന്നറ്റ് പുറത്താകാതെ അടിച്ചുകൂട്ടിയത്. നാലില്‍ മൂന്ന് മത്സരങ്ങളും ജയിച്ച സിംബാബ്വേയ്ക്ക് അയര്‍ലാന്‍ഡിനെതിരായ മല്‍സരം മഴ മൂലം ഉപേക്ഷിക്കേണ്ടിവരികയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















