Football

ഫ്രാന്‍സിന്റെ പ്രായം കൂടിയ ഗോള്‍ സ്‌കോറര്‍ ആയി ജിറൗഡ്

ഹെന്ററിയുടെ റെക്കോഡ് തകര്‍ക്കാന്‍ രണ്ട് ഗോള്‍

ഫ്രാന്‍സിന്റെ പ്രായം കൂടിയ ഗോള്‍ സ്‌കോറര്‍ ആയി ജിറൗഡ്
X



പാരിസ്: ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കൂടിയ ഗോള്‍ സ്‌കോറര്‍ എന്ന പേര് എസി മിലാന്റെ ഒലിവര്‍ ജിറൗഡിന് സ്വന്തം. ഇന്ന് നേഷന്‍സ് ലീഗില്‍ ഓസ്ട്രിയക്കെതിരേ സ്‌കോര്‍ ചെയ്തതോടെയാണ് ജിറൗഡ് പുതിയ റെക്കോഡ് സ്വന്തമാക്കിയത്. താരത്തിന് 35 വയസ്സും 357 ദിവസവുമാണ് പ്രായം. രണ്ട് ഗോള്‍ കൂടി നേടിയാല്‍ ഫ്രാന്‍സിന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍ ആയ തിയറി ഹെന്ററിയുടെ റെക്കോഡിനൊപ്പം ജിറൗഡ് എത്തും.51 ഗോളാണ് ഹെന്ററി നേടിയത്.


ഇന്ന് ഓസ്ട്രിയക്കെതിരേ രണ്ട് ഗോളിന്റെ ജയം നേടിയതോടെ ഫ്രാന്‍സിന്റെ നേഷന്‍സ് ലീഗില്‍ നിന്നുള്ള റെലഗേഷന് താല്‍ക്കാലിക വിരാമമായി. എംബാപ്പെയാണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടിയത്.ഫ്രാന്‍സിന്റെ അടുത്ത മല്‍സരം ഡെന്‍മാര്‍ക്കിനെതിരേയാണ്. ഇതേ ഗ്രൂപ്പില്‍ ഇന്ന് ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.






ഹെന്ററിയുടെ റെക്കോഡ് തകര്‍ക്കാന്‍ രണ്ട് ഗോള്‍




Next Story

RELATED STORIES

Share it