Football

മെസ്സി 10ാം നമ്പറില്‍; പിഎസ്ജിക്ക് പരാജയം; ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്ത്

സൂപ്പര്‍ താരം ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും പെനാല്‍റ്റികള്‍ പാഴാക്കി.

മെസ്സി 10ാം നമ്പറില്‍; പിഎസ്ജിക്ക് പരാജയം; ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്ത്
X


പാരിസ്: ഇടവേളയ്ക്ക് ശേഷം പിഎസ്ജിയ്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇറങ്ങിയിട്ടും ഫ്രഞ്ച് കപ്പില്‍ ടീമിന് രക്ഷയില്ല.പ്രീക്വാര്‍ട്ടറില്‍ നീസിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി പുറത്തായി. നിശ്ചിത സമയത്ത് മല്‍സരം ഗോള്‍രഹിത സമനിലയിലായിരുന്നു.

6-5നാണ് നീസിന്റെ ജയം. നീസിന് വേണ്ടി ലോണില്‍ കളിക്കുന്ന പിഎസ്ജി ഗോള്‍കീപ്പര്‍ മാര്‍ക്കിന്‍ ബുള്‍ക്കയുടെ തകര്‍പ്പന്‍ സേവുകളാണ് നീസിന് തുണയായത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും പെനാല്‍റ്റികള്‍ പാഴാക്കി.നെയ്മറിന്റെ 10ാം നമ്പര്‍ ജെഴ്‌സിയുമായാണ് മെസ്സി ഇന്ന് കളത്തിലിറങ്ങിയത്.







Next Story

RELATED STORIES

Share it