Football

നെയ്മറുടെ തിരിച്ചുവരവ്; വ്യാജ വാര്‍ത്തയെന്ന് പിതാവ്

ലോക റെക്കോഡ് തുകയ്ക്കാണ് ഫ്രഞ്ച് ക്ലബ്ബ് ബ്രസീലിയന്‍ സ്‌െ്രെടക്കറെ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്. എന്നാല്‍ ടീമില്‍ തിളങ്ങിയെങ്കിലും ഇടയ്ക്കുള്ള പരിക്കുകളും ഫ്രഞ്ച് താരം കിലിയന്‍ എംബപെയ്ക്ക് ടീമില്‍ നല്‍കുന്ന അമിത താരപാദവിയും നെയ്മറെ മാറി ചിന്തിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നെയ്മറുടെ തിരിച്ചുവരവ്; വ്യാജ വാര്‍ത്തയെന്ന് പിതാവ്
X

പാരിസ്: പിഎസ്ജി താരം നെയ്മര്‍ ജൂനിയര്‍ തന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സയിലേക്ക് തിരിച്ചുപോവുമെന്ന വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് നെയ്മര്‍ സാന്റോസ് വ്യക്തമാക്കി. നിലവില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. നെയ്മര്‍ ടീമില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക റെക്കോഡ് തുകയ്ക്കാണ് ഫ്രഞ്ച് ക്ലബ്ബ് ബ്രസീലിയന്‍ സ്‌െ്രെടക്കറെ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്. എന്നാല്‍, ടീമില്‍ തിളങ്ങിയെങ്കിലും ഇടയ്ക്കുള്ള പരിക്കുകളും ഫ്രഞ്ച് താരം കിലിയന്‍ എംബീപെയ്ക്ക് ടീമില്‍ നല്‍കുന്ന അമിത താരപാദവിയും നെയ്മറെ മാറി ചിന്തിപ്പിക്കുന്നുവെന്നാണ് റിപോര്‍ട്ട്.

നെയ്മറുടെ ആദ്യ സീസണില്‍ ടീം മൂന്ന് കിരീടം സ്വന്തമാക്കിയിരുന്നു. എന്നാല്‍, യുവേഫ ചാംപ്യന്‍സ് കിരീട പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനോട് ടീം തോറ്റിരുന്നു. നെയ്മറെ ടീമിലെത്തിക്കാന്‍ മാഡ്രിഡിനും താല്‍പ്പര്യമുണ്ട്. തിരിച്ചു വരവുമായി ബന്ധപ്പെട്ട് ബാഴ്‌സലോണയുമായി നെയമര്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപോര്‍ട്ട്. എന്നാല്‍, ബാഴ്‌സ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. നെയ്മര്‍ തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ സഹതാരങ്ങളായ മെസ്സി, സുവാരസ് എന്നിവര്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it