Football

പിഎസ്ജിയുടെ ഈ സീസണില്‍ ഇനി നെയ്മറില്ല; നാല് മാസം പുറത്ത്

മികച്ച ഫോമിലുള്ള നെയ്മറുടെ കരിയറിലെ മറ്റൊരു വേദന കൂടിയാണ് ഈ സീസണിന്റെ താല്‍ക്കാലിക വിരാമം.

പിഎസ്ജിയുടെ ഈ സീസണില്‍ ഇനി നെയ്മറില്ല; നാല് മാസം പുറത്ത്
X


പാരിസ്:ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് നാല് മാസം പുറത്ത്. താരത്തിന്റെ കണങ്കാലിന് ശസ്ത്രക്രിയ ആവശ്യമായതിനെ തുടര്‍ന്നാണ് ടീമില്‍ നിന്നുള്ള താല്‍ക്കാലിക പിന്‍മാറ്റം. കഴിഞ്ഞ മാസമായിരുന്നു നെയ്മറിന്റെ കാലിന് പരിക്കേറ്റത്. തുടര്‍ന്ന് താരം ദ്രുതഗതിയില്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള കഠിന ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ സ്ഥിരം പരിക്കേല്‍ക്കുന്ന കാലിന് ശസ്ത്രക്രിയ മാത്രമാണ് വഴിയെന്ന് പിഎസ്ജി അറിയിച്ചു. താരത്തിന്റെ ശസ്ത്രക്രിയ ഖത്തറില്‍ നടക്കുമെന്നും ഈ സീസണില്‍ നെയ്മര്‍ ഇനി സ്‌ക്വാഡിനൊപ്പം ചേരില്ലെന്നും പിഎസ്ജി അറിയിച്ചു. നെയ്മറുടെ സ്വപ്‌നമായിരുന്നു പിഎസ്ജിക്കൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം. എന്നാല്‍ ഈ സീസണില്‍ താരത്തെ പരിക്ക് പിടികൂടുകയായിരുന്നു. മികച്ച ഫോമിലുള്ള നെയ്മറുടെ കരിയറിലെ മറ്റൊരു വേദന കൂടിയാണ് ഈ സീസണിന്റെ താല്‍ക്കാലിക വിരാമം.




Next Story

RELATED STORIES

Share it