ഫ്രഞ്ച് ലീഗ്: നെയ്മര്‍ ഗോളില്‍ പിഎസ്ജി; ഇറ്റാലിയന്‍ ലീഗില്‍ ലാസിയോ രണ്ടാമത്
ലീഗില്‍ 65 പോയിന്റുമായാണ് പിഎസ്ജി ഒന്നാംസ്ഥാനത്ത് തുടരുന്നത്

പാരിസ്: ഫ്രാന്‍സില്‍ ലീഗ് വണ്ണില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ബോര്ഡെക്സിനോട് കഷ്ടിച്ച് രക്ഷപ്പെട്ട് പിഎസ്ജി. ഇഞ്ചുറി ടൈമില്‍ നെയ്മര്‍ നേടിയ ഗോളാണ് പിഎസ്ജിയുടെ രക്ഷയ്ക്കെത്തിയത്. മല്‍സരത്തില്‍ ബോര്ഡെക്സാണ് ആദ്യം മുന്നിലെത്തിയത്. തുടര്‍ന്ന് കവാനിയിലൂടെ 25ാം മിനിറ്റില്‍ പിഎസ്ജി തിരിച്ചടിച്ചു. തുടര്‍ന്ന് മാര്‍ക്വിനോസിലൂടെ 45ാം മിനിറ്റില്‍ പിഎസ്ജി ലീഡ് നേടി. എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ബോറോഡെക്സ് വീണ്ടും സമനില പിടിച്ചു. പിന്നീട് എംബാപെയിലൂടെ 69ാം മിനിറ്റില്‍ പിഎസ്ജി വീണ്ടും മുന്നിലെത്തി. എന്നാല്‍ ബോറോഡെക്സ് ഫോം തുടര്‍ന്നു. പാര്ഡോയിലൂടെ 83ാം മിനിറ്റില്‍ അവര്‍ തിരിച്ചടിച്ചു. മല്‍സരം കൈവിടുമെന്ന അവസരത്തിലാണ് നെയ്മര്‍ പിഎസ്ജിയുടെ രക്ഷകനായി ഇഞ്ചുറി ടൈമില്‍ അവതരിച്ചത്. നാലാമത്തെ ഗോളോടെ പിഎസ്ജി മല്‍സരം വരുതിയിലാക്കി. ലീഗില്‍ 65 പോയിന്റുമായാണ് പിഎസ്ജി ഒന്നാംസ്ഥാനത്ത് തുടരുന്നത്.
ഇറ്റാലിയന്‍ സീരി എയില്‍ ഇന്ററിനെ തള്ളി ലാസിയോ രണ്ടാം സ്ഥാനത്തെത്തി. ഇന്ന് നടന്ന മല്‍സരത്തില്‍ ജിനോയെ 3-2നാണ് അവര്‍ തോല്‍പ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ലാസിയോക്ക്(59) ഒന്നാംസ്ഥാനത്തെത്താന്‍ യുവന്റസിന്റെ(60) ഒരു പോയിന്റ് മറികടന്നാല്‍ മതി. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്റര്‍ മൂന്നിലെത്തി. 54 പോയിന്റാണ് ഇന്ററിനുള്ളത്. മറ്റൊരു മല്‍സരത്തില്‍ എ എസ് റോമയക്ക് നാല് ഗോള്‍ ജയം. ലെക്കയെയാണ് റോമ തോല്‍പ്പിച്ചത്. ലീഗില്‍ റോ അഞ്ചാം സ്ഥാനത്താണുള്ളത്. ബുണ്ടസാ ലീഗില്‍ ഓഗ്സ്ബര്‍ഗിനെതിരേ 2-0നാണ് ബയേണ്‍ ലെവര്‍കൂസ് ജയിച്ചത്.
RELATED STORIES
കുരുമുളകോ,തെങ്ങോ നടണോ ; കൃഷിവകുപ്പിന്റെ നേര്യമംഗലം കൃഷിത്തോട്ടത്തില്‍...
23 Jun 2022 4:39 AM GMTനെല്ലിന്റെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ കൂട്ടി; ക്വിന്റലിന് 100...
8 Jun 2022 1:26 PM GMTബട്ടര്‍നട്ട് കൃഷി ചെയ്ത് വിജയം കൈവരിച്ച് സിനോജ്
10 May 2022 1:55 PM GMTസമ്മിശ്ര കൃഷിയില്‍ നേട്ടം കൊയ്ത് അബ്ദുൽ ഹഖ്
8 May 2022 1:06 PM GMTചെലവു കുറഞ്ഞ കൃഷിരീതികള്‍ വ്യാപകമാക്കണം: മന്ത്രി ജി ആര് അനില്‍
26 April 2022 4:32 PM GMTഎണ്ണായിരം കോടിയുടെ കാർഷിക പാക്കേജുകൾ കടലാസിൽ മാത്രം; സംസ്ഥാനത്ത് കർഷക...
12 April 2022 9:21 AM GMT