Football

നെയ്മര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍; പരിക്കേറ്റ കാലിന്റെ ഫോട്ടോ കണ്ട ഞെട്ടലില്‍ ആരാധകര്‍

നെയ്മര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍; പരിക്കേറ്റ കാലിന്റെ ഫോട്ടോ കണ്ട ഞെട്ടലില്‍ ആരാധകര്‍
X


ദോഹ: സ്വിറ്റ്‌സര്‍ലന്റിനെതിരായ മല്‍സരത്തില്‍ പരിക്കേറ്റ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ ജൂനിയര്‍ക്ക് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വലത് കണങ്കാലിന്റെ എല്ലുകള്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍ പരിക്ക് നിസ്സാരമാണെന്നും താരം ഉടന്‍ തിരിച്ചെത്തുമെന്നും ബ്രസീലിയന്‍ ടീം കോച്ച് അറിയിച്ചിരുന്നു. എന്നാല്‍ നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്ത വിട്ട കാലിന്റെ ചിത്രമാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. നീര് വന്ന് കാല്‍ വീങ്ങിയിരിക്കുന്ന പടമാണ് താരം പുറത്ത് വിട്ടത്. ഈ കാലിന്റെ പരിക്കില്‍ നിന്ന് താരം എത്ര വേഗം മുക്തനാവുമെന്ന ആവലാതിയിലാണ് ആരാധകര്‍.


Next Story

RELATED STORIES

Share it