Football

നെയ്മര്‍ ബ്രസീല്‍ സ്‌ക്വാഡില്‍ തിരിച്ചെത്തി ; ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്കും കൊളംബിയക്കുമെതിരേ ഇറങ്ങും

നെയ്മര്‍ ബ്രസീല്‍ സ്‌ക്വാഡില്‍ തിരിച്ചെത്തി ; ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്കും കൊളംബിയക്കുമെതിരേ ഇറങ്ങും
X

സാവോപോളോ: നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ സ്‌ക്വാഡില്‍. ഈ മാസം നടക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലേക്കുള്ള സ്‌ക്വാഡിലേക്കാണ് 33കാരനായ താരത്തിന് വിളി വന്നത്. അര്‍ജന്റീനയ്ക്കും കൊളംബിയക്കുമെതിരായ മല്‍സരങ്ങളില്‍ നെയ്മര്‍ ദേശീയ ടീമിനായി ഇറങ്ങും. കൊളംബിയക്കെതിരേ മാര്‍ച്ച് 21നും അര്‍ജന്റീനയ്‌ക്കെതിരേ മാര്‍ച്ച് 26നുമാണ് ബ്രസീലിന്റെ മല്‍സരം. നിലവില്‍ ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. ആദ്യത്തെ ആറ് ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടുക.

ഒരു വര്‍ഷത്തിന് ശേഷമാണ് നെയ്മര്‍ ദേശീയ ടീമിലേക്ക് തിരിച്ചുവരുന്നത്. പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു.തുടര്‍ന്ന് സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാലുമായുള്ള കരാര്‍ നെയ്മര്‍ റദ്ദാക്കിയിരുന്നു. തന്റെ ബാല്യകാല ക്ലബ്ബ് സാന്റോസിന് വേണ്ടിയാണ് താരം കളിക്കുന്നത്. ക്ലബ്ബുമായി ആറ് മാസത്തെ കരാറിലാണ് നെയ്മര്‍ ഏര്‍പ്പെട്ടത്. നിലവില്‍ സാന്റോസിനായി താരം മിന്നും ഫോമിലാണ്. ഏഴ് മല്‍സരങ്ങളില്‍ നിന്നായി മൂന്ന് ഗോളും മൂന്ന് അസിസ്റ്റും താരം നേടിയിട്ടുണ്ട്. ഇതാണ് കോച്ച് ഡോറിവാല്‍ ജൂനിയര്‍ നെയ്മറിനെ ദേശീയ ടീമിലേക്ക് പരിഗണിക്കാന്‍ കാരണം.ബ്രസീലിന്റെ ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് നെയ്മറിന് പരിക്കേല്‍ക്കുന്നത്. 2023 ഒക്ടോബറിലാണ് താരത്തിന് പരിക്കേറ്റത്.




Next Story

RELATED STORIES

Share it