Football

ലോകകപ്പ് യോഗ്യത; അപരാജിത കുതിപ്പുമായി ബ്രസീല്‍

മൂന്നാം മിനിറ്റില്‍ നെയ്മറാണ് ആദ്യ ഗോള്‍ നേടിയത്.

ലോകകപ്പ് യോഗ്യത; അപരാജിത കുതിപ്പുമായി ബ്രസീല്‍
X


സാവോപോളോ: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍. ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ പരാഗ്വെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. ഇതോടെ ആറ് മല്‍സരങ്ങളില്‍ ആറ് ജയവുമായി ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തില്‍ ബ്രസീല്‍ ഒന്നാമത് തുടരുകയാണ്. മൂന്നാം മിനിറ്റില്‍ നെയ്മറാണ് ആദ്യ ഗോള്‍ നേടിയത്. ഗബ്രിയേല്‍ ജീസുസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. രണ്ടാം ഗോള്‍ ഇഞ്ചുറി ടൈമില്‍ നെയ്മറുടെ പാസ്സില്‍ നിന്ന് ലൂക്കാസ് പക്വേറ്റയുടെ വകയായിരുന്നു.




Next Story

RELATED STORIES

Share it