Football

നെയ്മറിന്റെ 10ാം നമ്പര്‍ ജെഴ്‌സി റൊഡ്രിഗോയ്ക്ക് നല്‍കും

119 മല്‍സരങ്ങളില്‍ നിന്ന് 74 ഗോളുകള്‍ നേടിയ നെയ്മര്‍ ലോകകപ്പോടെ വിരമിക്കുമെന്ന് അറിയിച്ചിരുന്നു.

നെയ്മറിന്റെ 10ാം നമ്പര്‍ ജെഴ്‌സി റൊഡ്രിഗോയ്ക്ക് നല്‍കും
X

സാവോപോളോ: ഖത്തര്‍ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനിരിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ തന്റെ 10ാം നമ്പര്‍ സഹതാരം റൊഡ്രിഗോയ്ക്ക് നല്‍കും. 30കാരനായ നെയ്മര്‍ അടുത്തിടെ റയല്‍ മാഡ്രിഡിന്റെ 21 കാരനായ റൊഡ്രിഗോയോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം റൊഡ്രിഗോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയായി വിരമിക്കലിനെ കുറിച്ച് നെയ്മര്‍ പലപ്പോഴും സംസാരിക്കാറുണ്ട്. വിരമിച്ചതിന് ശേഷം തന്റെ 10ാം നമ്പര്‍ ജെഴ്‌സി നിനക്ക് നല്‍കാനാണ് താല്‍പ്പര്യമെന്ന് നെയ്മര്‍ പറഞ്ഞതായി റൊഡ്രിഗോ വ്യക്തമാക്കി. ഇത് കേട്ടപ്പോള്‍ താന്‍ ഞെട്ടലുള്ളവാക്കിയെന്നും തിരിച്ചൊന്നും താരത്തിനോട് പറയാനായില്ലെന്നും റൊഡ്രിഗോ അറിയിച്ചു. ബ്രസീലിനായി അഞ്ച് മല്‍സരങ്ങള്‍ കളിച്ച റൊഡ്രിഗോ ടീമിന്റെ ഭാവി വാഗ്ദാനമാണ്. ലോകകപ്പിലേക്കുള്ള ടീമിലും റൊഡ്രിഗോ ഇടം നേടുമെന്നാണ് റിപ്പോര്‍ട്ട്. നെയ്മര്‍, റിച്ചാര്‍ലിസണ്‍, ആന്റണി എന്നിവരുടെ പൊസിഷനില്‍ ഭാവിയില്‍ റൊഡ്രിഗോ ആയിരിക്കും തിളങ്ങുക. ബ്രസീലിനായി 119 മല്‍സരങ്ങളില്‍ നിന്ന് 74 ഗോളുകള്‍ നേടിയ നെയ്മര്‍ ലോകകപ്പോടെ വിരമിക്കുമെന്ന് അറിയിച്ചിരുന്നു.


Next Story

RELATED STORIES

Share it